Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Mar 2026 00:10 IST
Share News :
വൈക്കം: സി പി ഐ നേതാവും മുന്‍ എം.എല്‍.എയുമായ കെ. അജിത്തിൻ്റെ കോലം കത്തിച്ച് സിപിഐ പ്രതിക്ഷേധം. പാര്‍ട്ടി വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നതിനെതിരേ സി.പി.ഐ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോട്ട് ജെട്ടി മൈതാനിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ സമ്മേളനത്തിന് മുമ്പാണ് കോലം കത്തിച്ചത്. വൈകിട്ട് നടന്ന വിശദീകരണ സമ്മേളനം സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരന്‍ ഉദ്ഘാടനം ചെയ്തു.
പൊതുപ്രവര്‍ത്തനരംഗത്ത് അറിവില്ലാതെ ടെലഫോൺ ബൂത്ത് നടത്തിയിരുന്ന ആളെ രണ്ട് തവണ എം.എല്‍.എ.ആക്കിയതും നിരവധി സ്ഥാനമാനങ്ങള്‍ നല്‍കിയതും സി പി ഐ ആണെന്നും. കൂടുതൽ എന്തെങ്കിലും ലഭിക്കാൻ വേണ്ടി ചേക്കേറിയ ഇടം ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. സാബു പി.മണലൊടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍, നേതാക്കളായ ആര്‍.സുശീലൻ, ലീനമ്മ ഉദയകുമാര്‍, ജോണ്‍ വി.ജോസഫ്, ടി.എന്‍ രമേശന്‍, പി.പ്രദീപ്, സി.കെ ആശ എം.എല്‍.എ., വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി
വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയന്‍ ഓഫീസിൽ നിന്നും ബോട്ട് ജെട്ടി മൈതാനിയിലേക്ക് നടന്ന പ്രകടനത്തിൽ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
Follow us on :
Tags:
More in Related News
Please select your location.