Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഞ്ഞിരംകവല സർപ്പപ്പറമ്പ് കളപ്പുരക്കടവ് റോഡ് നാടിനു സമർപ്പിച്ചു

06 Mar 2026 19:30 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരം കവല സർപ്പപ്പറമ്പ് കളപ്പുരക്കടവ് റോഡ് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ നാടിനു സമർപ്പിച്ചു. മന്ത്രി വി.എൻ. വാസവന്റെ എം.എൽ.എ. ഫണ്ടിൽ നിന്നനുവദിച്ച 75 ലക്ഷം രൂപ വിനിയോഗിച്ചാണ് ആദ്യഘട്ടം നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനു സജ്ജമാക്കിയത്. രണ്ടാം ഘട്ട നിർമാണത്തിനുള്ള തുകയും അനുവദിച്ചിട്ടുണ്ട്. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിന്റെ വികസനത്തിൽ നിർണായകമാകുന്നതാണ് പഴുക്കാനിലം കായൽ ശുചീകരണത്തിന് കിഫ്ബി വഴി 102 കോടി രൂപ അനുവദിച്ച പദ്ധതിയെന്നു മന്ത്രി പറഞ്ഞു. ചെറുതും വലുതുമായ പദ്ധതികൾ ഏറ്റെടുത്തു നാടിതുവരെ കാണാത്ത വികസനം സാധ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.

 കാഞ്ഞിരം കവലയിൽ നിന്ന് സർപ്പപറമ്പ് വഴി കളപ്പുരക്കടവ് വരെ നീളുന്നതാണ് ബൈപ്പാസ് റോഡ്. ഇരുവശവും കല്ലുകെട്ടി കോൺക്രീറ്റ് ചെയ്താണു നിർമാണം പൂർത്തിയാക്കിയത്.  

 ചടങ്ങിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ സജിമോൻ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് പി.എ. അബ്ദുകൾ കീരം, സ്ഥിരം സമിതി അധ്യക്ഷരായ ജെസി നൈാനാൻ, ആദർശ് അശോകൻ, ശ്രീജ, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.സി. ശ്രീദേവി, അഖില സുരേഷ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ അജയൻ കെ. മേനോൻ, ഒ.എസ്. അനീഷ്, പി.എൻ. ഹരി, കെ.ആർ. അജയ്, ഇ.വി. ഷിജു, എം.എം. ബിന്നു, വിപിൻ പി. വിശ്വൻ എന്നിവർ പ്രസംഗിച്ചു.



Follow us on :

More in Related News