Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2026 20:08 IST
Share News :
വള്ളിക്കുന്ന്: ടൂറിസവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ടുള്ള സമഗ്ര ബജറ്റ് അവതരിപ്പിച്ച് വള്ളിക്കുന്ന് പഞ്ചായത്ത്.
ഉത്തരവാദിത്വബോധവും ഗുണ മേന്മയും ഉറപ്പാക്കി അടിസ്ഥാന സൗകര്യ വികസനത്തോടെ ജനോപകാര പ്രദവും ജനസൗഹൃദപരവുമായ നയങ്ങളും ലക്ഷ്യങ്ങളും മുൻഗണകളും ഉൾകൊണ്ട് പ്ലാൻഫണ്ടും തനതു ഫണ്ടും മറ്റു എല്ലാവിധ ഫണ്ടുകളും ഉപയോഗപ്പെടുത്തി മുൻ പഞ്ചായത്ത് ഭരണകാലത്തിനേക്കാൾ ഏറെ മികച്ച ബഡ്ജറ്റും പ്രതിപക്ഷത്തിനുപോലും എതിർക്കാനും അപാകതകൾ ചൂണ്ടിക്കാട്ടാനും ഒന്നുമില്ലാത്തതായിരുന്നു പുതിയ ഭരണസമിതിയുടെ 2026 -27 ലെ ആദ്യ ബഡ്ജറ്റ് . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുനീറ അഫ്സൽ ബഡ്ജറ്റ് അവതരണം നടത്തി. പുതുമുഖങ്ങളായ പ്രസിഡണ്ടിനെയും വൈസ് പ്രസിഡണ്ടിനെയും മെമ്പർമാർ അഭിനന്ദിച്ചു. മുൻവർഷത്തെ തനതു ഫണ്ട് ബാക്കി 9774858 രൂപയും ആകെ വരവുകൾ 451480604/- രൂപയും സംസ്ഥാന പദ്ധതികൾ ഉൾപ്പെടെ ആകെ ചിലവുകൾ 400354021 രൂപയും കിഴിച്ചു ബാക്കി നീക്കിയിരിപ്പ് 51126583/- രൂപയുമായ ഒരു മിച്ച ബഡ്ജറ്റാണ് അവതരിപ്പിച്ചത്. വള്ളിക്കുന്നിന്റെ എല്ലാ ടൂറിസം സാധ്യതകളും പ്രയോജനപെടുത്തി ടൂറിസം ഭൂപടത്തിൽ വള്ളിക്കുന്നിനെ അടയാളപ്പെടുത്താനുള്ള പ്രാരംഭ നടപടികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തി. . വികസന മേഖലയെ ലക്ഷ്യമിട്ട് സമഗ്ര മേഖലയെയും ഇക്കൊള്ളിച്ചു കൊണ്ട് ബജറ്റിൽ തുകകൾ വകയിരുത്തി. ഉത്പാദന മേഖലയിൽ 45856000 രൂപയുടെ പദ്ധതികളും പശ്ചാത്തല വികസനത്തിന് 45234000 രൂപയുടെ പദ്ധതികളും സേവനമേഖലയിൽ 973185000രൂപയും ആരോഗ്യമേഖലയിൽ 8126000 കാർഷിക മേഖലയിൽ 93000000 രൂപയും പോഷകാഹാര പദ്ധതിയ്ക്ക് 7000000 കലാസാംസ്‌കാരിക യുവജന ക്ഷേമത്തിന് 2700000 രൂപയും ബയോപവർ ജൈവവള നിർമാണത്തിന് 1200000 ഷീ ഹെൽത്ത് പദ്ധതിയ്ക്ക് 2000000 മൃഗസംരക്ഷണം ക്ഷീരവികസനം എന്നിവയ്ക്ക് 26980000രൂപയും സാമൂഹ്യ ക്ഷേമത്തിന് 8875000 സ്റ്റേഡിയ നിർമാണത്തിന് 2000000 രൂപയും പാർപ്പിട പദ്ധതികൾക്ക് 94000000 രൂപയും ഗ്രീൻ ഷീ പദ്ധതിയ്ക്ക് 6000000 രൂപയും പാലിയേറ്റീവ് സ്വന്തനത്തിന് 1500000 രൂപയും മത്സ്യ ബന്ധന മേഖലയിലേയ്ക്ക് 3558000 രൂപയും നീക്കി വെച്ചുകൊണ്ടുള്ള സമഗ്ര ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.