Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗത്ത് കൊടിയത്തൂർ എ യു.പി.എസിൽ: ഓപ്പൺ ജിമ്മും, കിഡ്സ് പാർക്കും ഒരുങ്ങി.

29 May 2024 09:08 IST

UNNICHEKKU .M

Share News :

മുക്കം:സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയ ഓപ്പൺ ജിമ്മും കിഡ്സ് പാർക്കും ലിൻ്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.ആരോഗ്യ പരമായി കുട്ടികളുടെ ക്ഷീണത്തെ മാറ്റിയെടുക്കലാണ് ഇത്തരം പദ്ധതികൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കുട്ടികളുടെ കായിക ക്ഷമതയും മാനസികോല്ലാസവുമാണ് ലഭ്യമാകുന്നത് അദ്ദേഹം തുടർന്ന് പറഞ്ഞു.സ്ക്കൂൾ മാനേജർ ഇ.യ അക്കൂബ് അധ്യക്ഷത വഹിച്ചു. .ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ ,പി.ടി.എ പ്രസിഡൻ്റ് ഗുലാം ഹുസൈൻ, എ.കെ.കദീജ.പി.സി മുജീബ് റഹിമാൻ ,സി.ടി. കുഞ്ഞോയി , മജീദ് മാസ്റ്റർ, ഹനീഫ മാസ്റ്റർ എന്നിവർ സംസാരിച്ചു. മുഹമ്മദ് തസ്നീം, ഷാമിൽ റബാഹ്, വി.ശ്രീജിത്ത്, ഹസീന, ആയിഷ എന്നിവർ നേതൃത്വം നൽകി.



Follow us on :

More in Related News