Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2025 19:59 IST
Share News :
സൊഹാർ: കഴിഞ്ഞ പതിനഞ്ചിൽ പരം വർഷമായി സൊഹാറിൽ പ്രവർത്തിച്ചു വരുന്ന 'സൊഹാർ സൗഹൃദ സംഗമം' എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ, സൊഹാർ "ഗയിൽ ഷിബൂൽ" ഫാമിൽ വച്ച് കുടുംബ സംഗമം നടന്നു. മെയ് 9 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 3 മണി വരെ വിവിധ കലാ കായിക ഇനങ്ങൾ കോർത്തിണക്കി വിഷു- ഈസ്റ്റർ സംഗമം പ്രവാസികൾ ആഘോഷിച്ചു.
പ്രസിഡന്റ് സാൽസൺ പന്തളത്തിന്റെ അദ്യക്ഷതയിൽ കൂടിയ ഉദ്ഘാടന യോഗത്തിൽ പഹൽഗാമിൽ വീര മൃത്യു അടഞ്ഞവർക്ക് സെക്രട്ടറി സിൽപ ബെൻസൻ അനുശോചനം അറിയിച്ചു. തുടർന്ന് മെഴുകുതിരി തെളിയിച്ചും ദേശഭക്തി ഗാനം ആലപിച്ചും ഭാരതത്തിന് ഐക്യ ദാർഢ്യം അറിയിച്ചു.
വിഷു - ഈസ്റ്റർ ഓർമ്മകൾ പങ്കുവച്ച് അജയ് ജോർജ്, ജയൻ മത്തായി, അനീഷ് ഏറെടത്ത്, എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് വിഷു കൈനീട്ടം നൽകുന്നതിന് മുതിർന്ന അംഗങ്ങളായ, രമേശ്, പ്രേം നായർ, സജി വർഗീസ്, ജിയോ ജേക്കബ്, റീത്ത രമേശ് എന്നിവർ നേതൃത്വം നൽകി.
തുടർന്ന് രസകരമായ ഗയിമുകൾ, നൃത്തം, സംഗീതം, ഫാഷൻ ഷോ എന്നിവ അരങ്ങേറി. സാൽസൺ പന്തളം നേതൃത്തം നൽകിയ "അന്താക്ഷരി" ഒരു മുഖ്യ ആകർഷണമായിരുന്നു. പരിപാടികൾക്ക് പ്രോഗ്രാം കൺവീനർമാരായ രമേശ്, പ്രേം നായർ, ബെൻസൺ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവർക്കും വിഭവ സമൃദ്ധമായ സദ്യ നൽകി, വൈസ് പ്രസിഡന്റ് ജിയോ ജേക്കബ് നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: റഫീഖ് പറമ്പത്ത്
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.