Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2025 20:39 IST
Share News :
സൊഹാർ: സൊഹാർ മലയാളി സംഘത്തിന്റെയും, ഇൻഡ്യൻ സോഷ്യൽ ക്ലബ്ബ് സൊഹറിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന പത്താം എസ്. എം. എസ്. യൂത്ത് ഫെസ്റ്റിവെലിൻറെ തീയതികൾ പ്രഖ്യാപിച്ചു.
മികച്ച സാഹിത്യ, ചിത്രകല സൃഷ്ടികൾക്ക് വേദിയൊരുക്കുന്ന ലിറ്റററി മത്സരങ്ങൾ ഒക്ടോബർ 24 വെള്ളിയാച്ചയും, സ്റ്റേജ് മത്സരങ്ങൾ നവംബർ 6, 7 എന്നീ തീയതികളിലും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ വർഷം 42 ഇനങ്ങളിലായി നാല് സ്റ്റേജുകളിൽ മൂന്ന് ദിവസം നീണ്ടുനിന്ന മത്സരങ്ങളിൽ ഒമാനിലെ വിവിധ മേഖലകളിൽ നിന്ന് 450ഓളം മത്സരാർത്ഥികൾ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. കൂടുതൽ മത്സരാർത്ഥികളെ പ്രതീക്ഷിക്കുന്ന ഈ വർഷത്തെ രെജിസ്ട്രേഷൻ ഒക്ടോബർ 17 ന് അവസാനിക്കും.
ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും, ഒമാനിലെ ഇന്ത്യൻ വംശജരായ മറ്റുള്ളവർക്കും മത്സരങ്ങളിൽ പങ്കെടുക്കാവാൻ അവസരം നൽകികൊണ്ട് സബ്ജൂനിയർ, ജൂനിയർ, സീനിയർ, ഓപ്പൺ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിരിക്കും ഇത്തവണയും മത്സരങ്ങൾ നടക്കുന്നത്.
കഴിഞ്ഞ 9 വർഷങ്ങളായി സമർപ്പണത്തോടെ നടന്നു വരുന്ന എസ്. എം. എസ് യൂത്ത് ഫെസ്റ്റിവൽ, അതിന്റെ മത്സര നിലവാരവും, ജഡ്ജിംഗ് സുതാര്യതയും കൊണ്ട് പ്രശസ്തി നേടിയതാണ്. ഇന്ത്യയിൽ നിന്നും, പുറത്തുനിന്നും അതതു കലാമേഖലയിൽ തനതായ വ്യക്തിത്വം പതിപ്പിച്ച പതിനഞ്ചോളം പ്രമുഖരെയാണ് ഇത്തവണ വിധികർത്താക്കളായി തെരഞ്ഞെടുത്തിരിക്കുന്നത്.
മലയാളി സംഘം പ്രസിഡൻറ് മനോജ് കുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ, സെക്രട്ടറി വാസുദേവൻ പിട്ടൻ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കൺവീനർ ജയൻ മേനോൻ, ലിറ്റററി മത്സരം കോർഡിനേറ്റർ ഡോ. ഗിരീഷ് നാവത്ത് എന്നിവർ മത്സരഇനങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. ട്രഷറർ റിജു വൈലോപ്പള്ളി, ലേഡീസ് വിങ് കോഡിനേറ്റർ ജ്യോതി മുരളി തുടങ്ങിയവർ എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിച്ചു.
സുഹാറിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനാ ഭാരവാഹികളായ സജീഷ് ശങ്കർ, മുരളി കൃഷ്ണൻ, ഡോ. റോയ് വീട്ടിൽ, വിനോദ് നായർ, ലിജു ബാലകൃഷ്ണൻ, ദിനേഷ് കുമാർ തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ അറിയിച്ചുകൊണ്ട് എല്ലാ സംഘടനകളുടെയും സഹകരണം അറിയിച്ചു. കൺവീനർ വാസുദേവൻ നന്ദി പ്രകടിപ്പിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
 
                        Please select your location.