Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.എൻ.ഡി.പി ഒമാൻ യൂണിയൻ ഹംറിയ ശാഖയുടെ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു

11 Mar 2025 02:44 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: എസ്.എൻ.ഡി.പി ഒമാൻ യൂണിയൻ ഹംറിയ ശാഖയുടെ (6377) വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു. ബർക്കയിലുള്ള ജൂഡ് ഷാലറ്റ് ഹാളിൽ വച്ച് നടന്ന കുടുംബസംഗമം എസ്.എൻ.ഡി.പി ഒമാൻ യൂണിയൻ ചെയർമാൻ എൽ രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു.

കൺവീനർ ജി.രാജേഷ്, കോർ കമ്മിറ്റി മെമ്പേഴ്സ് ആയ ടി.എസ് വസന്തകുമാർ, റിനേഷ് എന്നിവർ ആശംസകൾ നേർന്നു. ഹംറിയ ശാഖയുടെ രക്ഷാധികാരിയായി ജി. ബാബു അദ്ധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ജോതികുമാർ സ്വാഗതവും പ്രസിഡന്റ് വിഷ്‌ണു രാജ് കൃതജ്ഞതയും പറഞ്ഞു. വൈസ് പ്രസിഡന്റ് അനിൽ കുമാർ, ജോയിന്റ് സെക്രട്ടറി കുമാർ കെ പി കൂടാതെ കൗൺസിലമാരായ ബിജു രാജ്, വിവേക് എന്നിവരും നിരവധി ശാഖ മെമ്പേഴ്‌സും സന്നിഹിതരായിരുന്നു.

ചടങ്ങിൽ ഒമാനിലെ സുപരിചിതനായ ഗായകൻ സുനീത്കുമാർ, മലയാള ചലചിത്ര അഭിനേതാവായ വിവേക് എന്നിവരെയും, പ്രവർത്തക്ഷമമല്ലാതിരുന്ന ഹംറിയ ശാഖയ്ക്ക് പുതുജീവൻ നൽകുവാൻ സ്തുത്യർഹമായ സഹായങ്ങൾ നൽകിയ മസ്ക്കറ്റ് ശാഖാ പ്രവർത്തകരെയും ആദരിച്ചു.

നിരവധി കലാപരിപാടികളും, കുട്ടികളുടെയും, മുതിർന്നവരുടെയും കലാ കായിക മത്സരങ്ങളും, വനിതകളുടെയും, പുരുഷൻമാരുമായും വടംവലി മത്സരവും നടന്നു. ബർക്കയിലുള്ള കേരള കഫേ ഒരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണവും ലൈവ് കിച്ചണും ശ്രദ്ധേയമായി. തുടർന്ന് മത്സരത്തിൽ പങ്കെടുത്ത വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.


✳️✳️✳️✳️✳️✳️✳️✳️✳️

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews

https://www.instagram.com/enlightmediaoman

https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News