Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ സ്നേക്ക് ക്യാച്ചർ വീരാൻകുട്ടിയെ ആദരിച്ചു

27 May 2026 19:59 IST

MUKUNDAN

Share News :

ചാവക്കാട്:പുന്നയൂർ ഗ്രാമ പഞ്ചായത്ത് 12-ആം വാർഡ് മെമ്പറും,പ്രശസ്ത സ്നേക്ക് ക്യാച്ചറുമായ കെ.വി.വീരാൻകുട്ടി പള്ളിപ്പറമ്പിലിനെ എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.തീരദേശ മേഖലയിൽ ഏറ്റവും കൂടുതൽ പാമ്പുകളെ സുരക്ഷിതമായി പിടിച്ച് എരുമപ്പെട്ടി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ ഏൽപ്പിച്ചതിനും,പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പുന്നയൂർ ഗ്രാമ പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടത്തിനുമാണ് ആദരം.മലമ്പാമ്പുകളെയും,മൂർഖമാരെയും പിടിച്ചെങ്കിലും കൂടുതൽ അണലികളെയാണ് വീരാൻകുട്ടി പിടിച്ചിട്ടുള്ളത്.എരുമപ്പെട്ടി റേഞ്ച് ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസർ(ഗ്രേഡ്) വി.ജെ.ഗീവർ വീരാൻകുട്ടിക്ക് പൊന്നാട അണിയിച്ച് ഉപഹാരം നൽകി.ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ(ഗ്രേഡ്) യു.എസ്.സനോജ്,ഓഫീസർമാരായ പി.വി.നിധിഷ്,കെ.വി.ധനേഷ്,കെ.കെ.ഗണേഷ് കുമാർ,സി.ആർ.ജിബിൻ,കെ.കെ.മഹേഷ് കുമാർ,സി.ആർ.രഞ്ജിത്ത്,എൻ.റൈജോ ജോയ്,എം.എസ്.ശ്രീജിഷ,കെ.വി.വൈശാഖ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.പി.എം.കുഞ്ഞുമോൻ,എം.എച്ച്.അഷ്റഫ്,വി.എസ്.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.    

Follow us on :

More in Related News