Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തഷ്ടമിയുടെ മുഖ സന്ധ്യ വേലയ്ക്ക് സമാപനം.

28 Oct 2026 22:36 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തഷ്ടമിക്ക് മുന്നോടിയായി നടത്തുന്ന മുഖ സന്ധ്യ വേല സമാപിച്ചു. ദേവസ്വം ജീവനക്കാരുടെ കൂട്ടായ്മയിൽ നടന്ന സമാപന സന്ധ്യവേലയിൽ വിശേഷാൽ വിളക്കു വയ്പും വാദ്യമേളങ്ങളും അകമ്പടിയായി. രാത്രിയിൽ നടന്ന വിളക്കെഴുന്നള്ളിപ്പിന് തേരോഴിരാമ കുറുപ്പിന്റെ പ്രമാണത്തിൽ ഒരുക്കിയ പഞ്ചാരി മേളത്തിൽ 100 ലധികം കലാകാരൻമാർ പങ്കെടുത്തു.ഭക്തിസാന്ദ്രമായ എഴുന്നള്ളിപ്പ് ദർശിച്ച് അനുഗ്രഹം തേടാൻ നൂറ് കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിയത്. നവംബർ 15 ന് വൈക്കം സമൂഹത്തിന്റെ സന്ധ്യ വേല , ഒറ്റപണ സമർപ്പണം, 17 ന് തെലുങ്ക് - കന്നഡ സമൂഹത്തിന്റെ സന്ധ്യ വേല , ഒറ്റപ്പണ സമർപ്പണം, 18 ന് തമിഴ് വിശ്വബ്രഹ്മ സമാജത്തിന്റെ സന്ധ്യ വേല , അഷ്ടമിയുടെ കോപ്പുതുക്കൽ, 19 ന് വടയാർ സമൂഹത്തിന്റെ സന്ധ്യ വേല , ഒറ്റപ്പണ സമർപ്പണം, കൊടിയേറ്ററിയിപ്പ് , ടൗൺ എൻ. എസ്.എസ്. കരയോഗത്തിന്റെ കുലവാഴ പുറപ്പാട് എന്നിവ നടക്കും. നവംബർ 20 നാണ് അഷ്ടമിയുടെ കൊടിയേറ്റ്. അഷ്ടമി ദിനരാത്രങ്ങളിൽ കേരളത്തിന് അകത്തും പുറത്തും നന്നായി പ്രശ്ത കാലകാരന്മാർ ഉൾപ്പടെ നാദ ശരീരൻ്റെ സന്നിധിയിൽ താള, മോള, കാലാ വിസ്മയങ്ങൾ തീർക്കും. ഡിസംബർ 1നാണ് ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി. 2ന് ആറാട്ട് .3ന് മുക്കുടി നിവേദ്യം.

Follow us on :

More in Related News