Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2024 15:23 IST
Share News :
ദോഹ: ഖത്തറിലെ നൃത്ത, കല, സംഗീത പരിശീലന കേന്ദ്രമായ സ്കിൽസ് ഡവലപ്മെൻ്റ് സെൻ്റർ 22-ാം വാർഷികാഘോഷം നവംബർ എട്ട്, ഒൻപത് തിയ്യതികളിൽ അൽവക്ര ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിക്കും. ആഘോഷ പരിപാടികൾ ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ആരംഭിക്കും.സ്ഥാപനത്തിന്റെ 22 വർഷത്തെ ജൈത്രയാത്ര വിവരിക്കുന്ന ചിത്രങ്ങളുടെ പ്രദർശനം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ഗായിക വൃന്ദ മേനോൻ നയിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.
നൃത്ത, സംഗീത കോഴ്സുകളിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ അരങ്ങേറ്റവും വിവിധ കലാപരിപാടികളുമായി വാർഷികം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഖത്തറിലെ വിവിധ മന്ത്രാലയങ്ങൾ, ഇന്ത്യന്‍ എംബസി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ അതിഥികളായെത്തും. സ്കിൽസിൽനിന്ന് വിവിധ കലാവിഭാഗങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ 175ല്‍പരം വിദ്യാര്‍ഥികൾ വാർഷികാഘോഷങ്ങളിൽ അരേങ്ങറ്റം കുറിക്കും.
ഖത്തറിലും പുറത്തുമായി നടത്തുന്ന വിവിധ കലാമത്സരങ്ങളിൽ മികവുറ്റ കലാപ്രകടനങ്ങൾ അവതരിപ്പിക്കുകയും സമ്മാനങ്ങൾ നേടാനും സ്കിൽസിലെ വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്. അബൂദാബിയിൽ സംഘടിപ്പിച്ച വേൾഡ് സി എസ് ആർ ഡേയിൽ ദി മിഡിൽ ഈസ്റ്റ് ലീഡർഷിപ്പ് അവാർഡ് 2024 ലഭിച്ച ഖത്തറിലെ ആദ്യ കലാസ്ഥാപനമാണ് സ്‌കിൽസ് ഡവലപ്മെന്റ് സെന്റർ.
Follow us on :
Tags:
More in Related News
Please select your location.