Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2025 09:19 IST
Share News :
മസ്‌കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ശ്രീനാരായണ ഗുരു അനുസ്മരണപ്രഭാഷണം സംഘടിപ്പിച്ചു.
ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വലിയ ജനപങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ കേരളത്തിന്റെ സാംസ്കാരിക വൈജ്ഞാനിക മേഖലയിൽ അടയാളമായി നിറഞ്ഞു നിൽക്കുന്ന പ്രമുഖ പ്രഭാഷകർ സുനിൽ പി ഇളയിടവും, ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനും മലയാളത്തിലെ പ്രമുഖ എഴുത്തുകാരനുമായ ഷൗക്കത്തുമാണ് ഇത്തവണ ഗുരു അനുസ്മരണ പ്രഭാഷണം നടത്തിയത്.
കഴിഞ്ഞ 20 വർഷക്കാലമായി കേരളാ വിഭാഗം തുടർച്ചയായി ഗുരു അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു വരുന്നു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളും ഉദ്ബോധനങ്ങളും ഏറ്റവുമധികം ആവശ്യപ്പെടുന്ന ഒരു സാമൂഹ്യ സാഹചര്യത്തിൽ ഗുരുദർശനത്തിന്റെ പ്രസക്തി കൂടുതൽ പ്രചരിപ്പിക്കുകയും ചർച്ചചെയ്യുകയും വേണ്ടത് അനിവാര്യമാണ് എന്ന് മനസിലാക്കി ഈ വർഷം വളരെ വിപുലമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
കേരളത്തിലെ പ്രമുഖ നവോഥാന നായകരുടെയും, നവോത്ഥാന മുന്നേറ്റങ്ങളുടെയും ചിത്രങ്ങളും വിവരണങ്ങളും കൊണ്ട് മനോഹരമായി അലങ്കരിച്ച സമ്മേളന നഗരിയിൽ വച്ചാണ് പരിപാടികൾ നടന്നത്.
കേരളാ വിഭാഗം കൺവീനർ സന്തോഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ വൈകുന്നേരം 7 മണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിൽ സാഹിത്യ വിഭാഗം ജോയിൻ്റ് സെക്രട്ടറി അഭിലാഷ് ശിവൻ സ്വാഗതം പറഞ്ഞു. കോ കൺവീനർ വിജയൻ കെ.വി നന്ദി പറഞ്ഞു. പ്രവാസിക്ഷേമനിധി ബോർഡ് ഡയരക്ടറും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മാനേജിംഗ് കമ്മിറ്റി അംഗവുമായ വിൽസൺ ജോർജ്ജ്, ഇന്ത്യൻ സ്കൂൾ ബോർഡ് ഫിനാൻസ് ഡയരക്ടർ നിധീഷ് കുമാർ, സംഘാടക സമിതി ചെയർമാൻ സുനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. സിദിഖ് ഹസൻ, ഡോ. ജെ രത്നകുമാർ, ഇബ്രാഹിം ഒറ്റപ്പാലം, എൻ ഒ ഉമ്മൻ, അജയൻ പൊയ്യാറ, കെ എൻ വിജയൻ, പി ശ്രീകുമാർ, ബിന്ദു പാറയിൽ, ജയ്കിഷ് പവിത്രൻ, ജയൻ തുടങ്ങി മസ്കറ്റിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
"ഗുരുവിൻ്റെ അത്മീയതയുടെ രാഷ്ട്രിയം " എന്ന വിഷയത്തിൽ രാവിലെ സഘടിപ്പിച്ച സംവാദ പരിപാടിയിൽ സുനിൽ കുമാർ മോഡറേറ്ററായി. കേരള നവോത്ഥാന പരിശ്രമങ്ങളിലെ മുൻനിരക്കാരനും യുഗപ്രഭാവനുമായ ഗുരുവിന്റെ സാമൂഹിക-സാംസ്ക്കാരിക-രാഷ്ട്രീയ ഇടപെടലുകളെ മുൻനിർത്തി ഉയർന്നു വന്ന ഒട്ടനവധി ചോദ്യങ്ങൾക്ക് സുനിൽ പി ഇളയിടവും , ഷൗക്കത്തും മറുപടി പറഞ്ഞു.
കേരളത്തിൻ്റെ സമകാലിക സാമൂഹ്യ ജീവിതത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന സുനിൽ പി ഇളയിടത്തിന്റെയും, ഷൗക്കത്തിന്റെയും സാന്നിധ്യം, കേരളവിഭാഗം കഴിഞ്ഞ നിരവധി വർഷങ്ങളായി തുടർന്ന് പോരുന്ന ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണ പരമ്പരയിലെ വേറിട്ടൊരു അധ്യായമായി മാറി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.