Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2025 00:40 IST
Share News :
സൊഹാർ: ഷിനാസ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച വൈകുന്നേരം നാലുമണി മുതൽ 9 മണിവരെ ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഷിനാസ് മാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് ഗ്ലോബൽ എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ പ്രവാസി ക്ഷേമനിധിയിൽ പ്രവാസികളെ പുതുതായി ചേർക്കുന്ന ക്യാമ്പയിനും സംഘടിപ്പിച്ചിരുന്നു.
വനിതകൾ ഉൾപ്പെടെ 160 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു. ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ഡോക്ടറുടെ നിർദ്ദേശിച്ചവർക്ക് ഇ സി ജി സൗകര്യവും സൗജന്യമായി ഏർപ്പെടുത്തിയിരുന്നു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് ലൈഫ് ലൈൻ ഹോസ്പിറ്റലിൽ ചികിത്സ തേടി എത്തുന്നവർക്ക് നിരക്ക് ഇളവ് നേടാനുള്ള ഡിസ്‌കൗണ്ട് കാർഡായ AMAAN കാർഡും ക്യാമ്പിൽ വിതരണം ചെയ്തു.
സൗജന്യ മെഡിക്കൽ ക്യാമ്പിന് മെഡിക്കൽ ടീമിനോടൊപ്പം ഷിനാസ് സാംസ്‌കാരിക വേദി സെക്രട്ടറി ഷാജിലാൽ സഹ്യാദ്രി, വൈസ് പ്രസിഡന്റ് മണികണ്ഠൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിജയൻ, രാജു , ശ്രീജിത്ത്, അനീഷ്മോൻ എന്നിവർ നേതൃത്വം നൽകി.
എൻലൈറ്റ് മീഡിയക്കുവേണ്ടി റഫീഖ് പറമ്പത്ത്
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.