Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 May 2024 10:09 IST
Share News :
അബുദാബി: അബുദാബി രാജകുടുംബാംഗവും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അമ്മാവനുമായ ശൈഖ് താനൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ മരണപ്പെട്ടു. അബുദാബി ഭരണാധികാരിയുടെ അല്‍ഐന്‍ മേഖലയിലെ പ്രതിനിധിയായിരുന്നു അദ്ദേഹം.യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ആണ് മരണവിവരം സ്ഥിരീകരിച്ചത്.
അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനായും അബുദാബി നാഷണല്‍ ഓയില്‍ കമ്പനി ചെയര്‍മാനായും ശൈഖ് താനൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുപ്രീം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്നു. അദ്ദേഹത്തിനോടുളള ആദരസൂചകമായി രാജ്യത്ത് ബുധനാഴ്ച മുതല്‍ ഏഴ് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.
1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.