Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ഏ. ജെ ജോൺ മെമ്മോറിയൽ സ്കൂളിൽ ചുമർചിത്ര വിദ്യാലയം പ്രഖ്യാപനവും ഛായാചിത്ര അനാച്ഛാദനവും നടത്തി.

06 Nov 2025 23:01 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഏ. ജെ ജോൺ മെമ്മോറിയൽ ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സമ്പൂർണ ചുമർചിത്ര വിദ്യാലയം പ്രഖ്യാപനവും. സ്കൂളിൽ സ്ഥാപിച്ച ഏ. ജെ ജോൺ ഛായാചിത്ര അനാച്ഛാദനവും അനുസ്മരണവും നടത്തി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസൻ്റ് അധ്യക്ഷത വഹിച്ചു. അഡ്വ.കെ ഫ്രാൻസിസ് ജോർജ്ജ് എം.പി ഉദ്ഘാടനം ചെയ്തു. സ്കൂളിൽ സമ്പൂർണമായി ചുവർചിത്ര രചന നടത്തിയ മുൻ ചിത്രകലാധ്യാപകൻ കൃഷ്ണൻകുട്ടിയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അഞ്ജു ഉണ്ണികൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ എസ്. ശ്രീലത, ഹെഡ്മിസ്ട്രസ് സി.മായാദേവി, പിടിഎ പ്രസിഡൻ്റ് അനൂപ് ബി.നായർ, തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News