Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി മേഖലയിൽ റോഡ് നവീകരണം ഒരു കോടി രൂപയുടെ പദ്ധതി | നടപ്പിലാക്കുന്നു.

06 Nov 2025 20:40 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : ശോച്യാവസ്ഥയിൽ കിടക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചതായി അഡ്വ.മോൻസ് ജോസഫ് എംഎൽ അറിയിച്ചു.

കടുത്തുരുത്തി മേരിമാതാ ഐടിസി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് സെൻ്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ വഴി ബൈപാസ് റോഡിലേക്ക് എത്തുന്ന ഓൾഡ് മെയിൻ റോഡ് റീ ടാറിംഗ് നടത്തി നവീകരിക്കുന്നതിന് നടപടി സ്വീകരിച്ചതായി മോൻസ് ജോസഫ് വ്യക്തമാക്കി . നവംമ്പർ 7 വെള്ളിയാഴ്ച ഇവിടെ നിർമ്മാണ ജോലികൾ ആരംഭിക്കുന്നതാണ്. 

ഗ്രാമപഞ്ചായത്തിന്റെ ഫണ്ടിന്റെ അപര്യാപ്തത മൂലം ദീർഘനാളായി ശോച്യാവസ്ഥയിൽ കിടന്നിരുന്ന കടുത്തുരുത്തി - ആപ്പുഴ തീരദേശ റോഡ് നവീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിച്ചതായി അഡ്വ.മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി . 

മുട്ടുചിറ കുരിശുംമൂട് - വള്ളിക്കാഞ്ഞിരം - അൽഫോൻസ ഭവൻ ലിങ്ക് റോഡ്, എലിവാലി. മുണ്ടുവേലി റോഡ്, വെള്ളാശേരി - (കൂത്താട്ടുകുളം ) കീഴൂർ റോഡ് , കുഴിക്കാട്ടിപ്പടി - ജയ്ഗിരി - കല്ലുവേലി റോഡ് , കടുത്തുരുത്തി - കൊടികുത്തി ലിങ്ക് റോഡ് എന്നിവയുടെ ആറ്റകുറ്റപ്പണികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനു നിവേദനം സമർപ്പിക്കുകയും വിവിധ റോഡുകളുടെ ശോച്യാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റണ്ണിങ് കോൺട്രാക്ടിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിന് ഫണ്ട് അനുവദിച്ചതെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി

Follow us on :

More in Related News