Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2025 22:04 IST
Share News :
വൈക്കം: ശബരിമലയിലും, വൈക്കം മഹാദേവ ക്ഷേത്രത്തിലും കോടി കണക്കിന് വിലമതിപ്പുള്ള സ്വര്‍ണ്ണം മോഷ്ടിച്ചവരേയും കൂട്ടുനിന്നവരേയും തുറങ്കലില്‍ അടയ്ക്കണമെന്നും ഇവരുടെ സ്വത്തുവകകള്‍ കണ്ട് കെട്ടണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്രപ്രദക്ഷിണ ജാഥ നടത്തി. വടക്കേനടയില്‍ നിന്നും ശരണം വിളികളുമായി ആരംഭിച്ച ജാഥ കിഴക്കേനട, തെക്കേനട, പടിഞ്ഞാറെ നടവഴി വടക്കേനടയില്‍ സമാപിച്ചു. കെപിസിസി അംഗം മോഹന്‍ ഡി.ബാബു ജാഥ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റി കണ്‍വീനര്‍ ബി.അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ പി.ഡി. ഉണ്ണി, എം.കെ.ഷിബു, യുഡിഎഫ് നേതാക്കളായ സിറിള്‍ ജോസഫ്, കെ.ഗിരീശന്‍, സുബൈര്‍ പുളുന്തുരുത്തി, അഡ്വ.ജോർജ്ജ് കടവൻ, അബ്ദുള്‍ സലാം റാവുത്തര്‍, പി.വി.പ്രസാദ്, പ്രീതാ രാജേഷ്, വിജയമ്മ ബാബു, പി.പി.സിബിച്ചന്‍, ജയ് ജോൺ, സനീഷ് കുമാർ, വി.ബാൻസ്, ജയപ്രകാശ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. വനിതകൾ ഉൾപ്പടെ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.