Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒഡീഷയില്‍ ഇനി നിഴല്‍ മന്ത്രിസഭ:ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജു ജനതാദള്‍.

19 Jul 2024 21:54 IST

Enlight News Desk

Share News :

ഭുവനേശ്വര്‍: ഒഡീഷയില്‍ നിഴല്‍ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജു ജനതാദള്‍. 50 പാര്‍ട്ടി എംഎല്‍എമാര്‍ക്കാണ് നവീന്‍ പട്‌നായിക്ക് നിഴല്‍ മന്ത്രിസഭയുടെ ചുമതല നല്‍കിയിരിക്കുന്നത്. മോഹന്‍ മാഞ്ചിയുടെ നേതൃത്വത്തിലാണ് ഒഡീഷയിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത്. മാഞ്ചി മന്ത്രിസഭയെ സമ്മര്‍ദ്ദത്തിലാക്കാന്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ബിജെഡിയുടെ നിഴല്‍മന്ത്രിസഭയുടെ ദൗത്യം. ആദ്യമായാണ് ഒരു പാര്‍ട്ടി സംസ്ഥാനതലത്തില്‍ ഒരു നിഴല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ഔദ്യോഗികമായി നടപടി സ്വീകരിക്കുന്നത്. പാര്‍ട്ടി ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് ഔദ്യോഗികമായി പുറത്തിറക്കി.

മുന്‍ ധനമന്ത്രി പ്രസന്ന ആചാര്യയ്ക്കാണ് ധനവകുപ്പ് നിരീക്ഷിക്കാനുള്ള ചുമതല നിശ്ചയിച്ചിരിക്കുന്നത്. പൊതുഭരണവും പൊതുജന പരാതികളും പരിഗണിക്കുന്ന വകുപ്പിന് പ്രതാപ് ദേബ് മേല്‍നോട്ടം വഹിക്കും. മുന്‍ മന്ത്രി നിരഞ്ജന്‍ പൂജാരിയ്ക്ക് ആഭ്യന്തര, ഭക്ഷ്യ, ഉപഭോക്തൃ ക്ഷേമ വകുപ്പുകളുടെ നിരീക്ഷണ ചുമതലയാണുള്ളത്. ഒഡീഷ നിയമസഭയുടെ ബജറ്റ് സമ്മേളനം ജൂലൈ 22ന് ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ചുമതലകളുള്ള വകുപ്പുകളുടെ തീരുമാനങ്ങളും നയങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിഴല്‍ മന്ത്രിമാര്‍ക്ക് ഉത്തരവാദിത്തമുണ്ട്

Follow us on :

More in Related News