Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്മാട്ടെ രൂക്ഷമായ ഗതാഗത പ്രശ്നം പരിഹരിക്കണം. എൻ.എഫ്.പി.ആർ

06 May 2026 20:59 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആസ്ഥാനമായ ചെമ്മാട് ടൗണിൽ നേരിട്ട് കൊണ്ടിരിക്കുന്ന രൂക്ഷമായ ഗതാഗത പ്രശനം പരിഹരിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കൺവെൺഷൻ ആവശ്യപ്പെട്ടു.


തിരൂരങ്ങാടി താലൂക്ക് ആശുപത്രി, നിരവധി സ്വകാര്യ ആശുപത്രികൾ, താലൂക്ക് ഓഫീസുൾപ്പെടെ നിരവധി ഓഫീസുകൾ സ്ഥിതി ചെയ്യുന്ന മിനി സിവിൽ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, തിരൂരങ്ങാടി നഗരസഭാ കാര്യാലയം, ചരിത്ര മ്യൂസിയം, നിരവധി ബേങ്കുകൾ , പോസ്റ്റ് ഓഫീസ്, തുടങ്ങി ഒട്ടു മിക്ക സ്ഥാപനങ്ങളും ചെമ്മാട്ടാണ് പ്രവർത്തിക്കുന്നത്.ആളുകൾ ഏറെ ആശ്രയിക്കുന്ന വാണിജ്യ കേന്ദ്രം കൂടിയാണ് ചെമ്മാട് ടൗൺ.


ചെമ്മാട് ടൗണിൽ അനുഭവപ്പെടുന്ന ഗതാഗത പ്രശ്നം സ്കൂൾ വിദ്യാർത്ഥികളെയും രോഗികളുൾപ്പെടെയുള്ളവരെയും സാരമായി ബാധിക്കുന്നുണ്ട്. പാറക്കടവ് - മമ്പുറം ബൈപാസ് യാഥാർത്ഥ്യമാക്കിയാൽ ചെമ്മാട്ടെ ഗതാഗത പ്രശ്നത്തിന് ഏറെ പരിഹാരമാവുമെന്ന് കൺവെൻഷൻ.


ചെമ്മാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കൺവെൻഷനിൽ താലൂക്ക് പ്രസിഡണ്ട് എം.സി. അറഫാത്ത് പാറപ്പുറം അദ്ധ്യക്ഷ്യം വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുസ്തഫ ഹാജി പുത്തൻതെരു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അബ്ദുറഹീം പൂക്കത്ത്, ജില്ലാ ഭാരവാഹികളായ നിയാസ് അഞ്ചപ്പുര, നസ്റുദ്ധീൻ തങ്ങൾ കൊട്ടന്തല, സമീറ കൊളപ്പുറം, നൗഷാദ് സിറ്റി പാർക്ക്, കരീം ഹാജി മൂഴിക്കൽ , അഷ്റഫ് മനരിക്കൽ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ സ്വാഗതവും ജില്ലാ കോ-ഓർഡിനേറ്റർ സുലൈഖ സലാം നന്ദിയും പറഞ്ഞു.


തിരൂരങ്ങാടി താലൂക്ക് എൻ.എഫ്.പി.ആർ. കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി എം.സി. അറഫാത്ത് പാറപ്പുറം (പ്രസിഡണ്ട് ),അഷ്റഫ് കളത്തിങ്ങൽ പാറ (ജനറൽ സെക്രട്ടറി) നൗഷാദ് സിറ്റി പാർക്ക് (ട്രഷറർ) ഇസ്സു ഇസ്മായിൽ ഉള്ളാട്ട് , ബിന്ദു അച്ചമ്പാട്ട്, വി.പി.മുഹമ്മദ് ബാവ,സലാം ഹാജി മച്ചിങ്ങൽ, കബീർ താപ്പി, ഉമ്മു ഫസ്ല യൂണിവേഴ്സിറ്റി (വൈസ് പ്രസിഡണ്ടുമാർ) സിദ്ധീഖ് കെ.എം. മമ്പുറം, ഖദീജ വേങ്ങര, ശംസുദ്ധീൻ പാലത്തിങ്ങൽ, സീനത്ത് നൗഫൽ , മുജീബ് റഹ്മാൻ പരിവാർ , മുനീർ ഉള്ളണം (സെക്രട്ടറിമാർ ) എന്നിവരെ തെരഞ്ഞെടുത്തു.

Follow us on :

More in Related News