Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2025 20:50 IST
Share News :
ചാലക്കുടി : ഫ്രാൻസിസ് മാർ പാപ്പയ്ക്ക് അന്ത്യോപചാരം അർപ്പിക്കുന്നതിനു സെൻ്റ് മേരീസ് ഫൊറോന പള്ളിയും നഗരസഭയും പൗരാവലിയും ഒരുക്കിയ 'പാപ്പയ്ക്ക് ചാലക്കുടിയുടെ ആത്മപ്രണാമം' പരിപാടിയുടെ ഭാഗമായി മൗനറാലിയും അനുസ്‌മരണ സമ്മേളനവും പുഷ്‌പാർച്ചനയും നടത്തി. സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വലിയ സ്ക്രീനിൽ പാപ്പയുടെ സംസ്ക്‌കാര ചടങ്ങുകൾ കാണുന്നതിനു സൗകര്യമൊരുക്കിയിരുന്നു. ഫൊറോനയിലെ വൈദികരുടെ കാർമികത്വത്തിൽ സമൂഹ കുർബാന നടത്തി. മൗനറാലി പൊലീസ് സ്‌റ്റേഷൻ റോഡ്, സൗത്ത് ജംക്‌ഷൻ, നോർത്ത് ജംക്‌ഷൻ വഴി ഇൻഡോർ സ്‌റ്റേഡിയത്തിൽ സമാപിച്ചു. അനുസ്‌മരണ പൊതുസമ്മേളനത്തിൽ ബെന്നി ബഹനാൻ എംപി, ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, സനീഷ്‌കുമാർ ജോസഫ് എംഎൽഎ, നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ, നഗരസഭാ ഉപാധ്യക്ഷ സി.ശ്രീദേവി, ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ, സംഘാടക സമിതി ചീഫ് കോ-ഓർഡിനേറ്റർ പി.എ.സുഭാഷ് ചന്ദ്രദാസ്, കൺവീനർ യു.എസ്.അജയകുമാർ, നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, ടൗൺ ജുമാ മസ്‌ജിദ് ചീഫ് ഇമാം കെ.എസ്.ഹുസൈൻ ഹാജി, ഗായത്രി ആശ്രമം ഇൻ ചാർജ് ഗുരുദർശന രഹ്‌ന, റബർ ബോർഡ് വൈസ് ചെയർമാൻ കെ.എ.ഉണ്ണിക്കൃഷ്‌ണൻ, മർച്ചൻ്റ്സ് അസോസിയേഷൻ സെക്രട്ടറി ജോയ് മൂത്തേടൻ, പ്രസ് ഫോറം പ്രസിഡൻ്റ് ഭരിത പ്രതാപ്, പി.കെ.സിദ്ദീഖ്, സിപിഎം ഏരിയ സെക്രട്ടറി കെ.എസ്.അശോകൻ, ബിജെപി മണ്ഡലം പ്രസിഡൻ്റ് ടി.വി.പ്രജിത്, യുഡിഎഫ് നിയോജക മണ്ഡലം പ്രസിഡൻ്റ് സി.ജി.ബാലചന്ദ്രൻ, പള്ളി ട്രസ്‌റ്റി ഡേവിസ് മാച്ചാമ്പിള്ളി, എസ്‌എൻഡിപി യൂണിയൻ വൈസ് പ്രസിഡൻ്റ് ചന്ദ്രൻകൊളത്താപ്പിള്ളി, നഗരസഭാ കൗൺസിലർമാരായ കെ.വി.പോൾ, വി.ജെ.ജോജി, റോസി ലാസർ, ബിജി സദാനന്ദൻ, എം.എം.അനിൽകുമാർ, സിന്ധു ലോജു, കെ.പി.സുബ്രൻ, എ.ടി.സുബ്രൻ, എൻ.ഗോവിന്ദൻകുട്ടി, കെ.വി.പുഷ്പാംഗദൻ, കെ.കുഞ്ഞുമോൻ, കലാഭവൻ ജയൻ, വി.കെ.സുബ്രഹ്‌മണ്യൻ, വി.വി.വേലായുധൻ, വി.എം.സുബ്രൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.