Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റംസാൻ നിലാവും ദേവരാജൻ സ്മൃതി ദിനവും 16 ന്

15 Mar 2026 13:19 IST

AJAY THUNDATHIL

Share News :


തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി ഗായക സംഘം പ്രേംസിംഗേഴ്‌സ് മാർച്ച് 16 ന് പെരുന്നാൾ നിലാവും

ദേവരാജൻ ഓർമ്മ ദിനവും ആചരിക്കുന്നു.

കരമന നോർത്ത് ശാസ്‌ത്രി നഗറിലെ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങ് പിന്നണി ഗായിക രാധിക നായർ ഉൽഘാടനം ചെയ്യും.

സാംസ്ക്കാരിക പ്രവർത്തകൻ ഗോപൻ ശാസ്തമംഗലം ദേവരാജൻ ഓർമ്മ ദിനം പങ്ക്‌വെയ്ക്കും. സംഗീത സംവിധായകൻ ഷംനാദ് ഭാരത് ഈണം നൽകിയ റംസാൻ ഗാനം അദ്ദേഹം ആലപിക്കും. ഭാരവാഹികളായ ഡോ: ഗീതാ ഷാനവാസ്, അജിത് കുമാർ, ജയദേവൻ എന്നിവർ പങ്കെടുക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.

Follow us on :

More in Related News