Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇഫ്താർ സംഗമം സംഘടിപ്പിച്ചു..

14 Mar 2026 20:16 IST

MUKUNDAN

Share News :

ഗുരുവായൂർ:ചേംബർ ഓഫ് കോമേഴ്സ് ഗുരുവായൂർ,ഗുരുവായൂർ ലോഡ്ജ് ഓണേഴ്സ് അസ്സോസിയേഷൻ,റോട്ടറി ക്ലബ്ബ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.കഴിഞ്ഞ 25 വർഷത്തിലേറെയായി നടന്നുവരുന്നതാണി ഇഫ്താർ സംഗമം.ഹോട്ടൽ എലൈറ്റിൽ ചേർന്ന ഇഫ്താർ സംഗമം ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് പി.വി.മുഹമ്മദ് യാസീൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദ്,വൈസ് ചെയർമാൻ കെ.കെ.ജ്യോതിരാജ് എന്നിവർ മുഖ്യാതിഥികളായി.മന്മിയൂർ ദേവസ്വം ചെയർമാർ ജി.കെ.പ്രകാശൻ,ഗുരുവായൂർ ജുമാമസ്ജിദ് ഖത്തീബ് ഷിഹാബുദ്ദീൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.ബഷീർ പൂക്കോട്,ടി.എൻ.മുരളി,അഡ്വ.രവി ചങ്കത്ത്,പി.ഗോപലകൃഷ്ണൻ നായർ,മോഹനകൃഷ്ണൻ ഓടത്ത്,വി.എസ്.സുനീവ് എന്നിവർ പ്രസംഗിച്ചു.


Follow us on :

More in Related News