Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർഗ്ഗവേദി സലാല നടത്തുന്ന നാടകോത്സവം ഏപ്രിൽ 25 വെള്ളിയാഴ്ച

15 Apr 2025 20:38 IST

ENLIGHT MEDIA OMAN

Share News :

സലാല: സർഗ്ഗവേദി സലാല കെ ടി മുഹമ്മദ്‌ സ്മരണാർത്ഥം നടത്തുന്ന 7 മത് നാടകോത്സവം ഏപ്രിൽ 25 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ സലാല മ്യൂസിയം ഹാളിൽ വെച്ചു നടക്കും.

കിമോത്തി അൽബാനി (പുനരുദ്ധാരണം), പ്രവാസി വെൽഫെയർ (മരണ വ്യാപാരികൾ), കൈരളി സലാല (മീനുകൾ മലകയറുമ്പോൾ), മന്നം കലാ സാംസ്‌കാരിക വേദി (നവമാധ്യമ നാകടം), ഫ്രണ്ട്‌സ് & ഫാമിലി സലാല (തന്ത), കെ എസ് കെ സലാല (കർക്കിടകം), എസ് എൻ കലാവേദി (ഒരു തെയ്യക്കാലം) തുടങ്ങിയ ഏഴോളം നാടകങ്ങൾ മത്സര രംഗത്ത് ഉണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

എല്ലാ കാലത്തും മനുഷ്യപക്ഷത്ത് ചേർന്ന് നിന്ന് ഒട്ടനവധി വിപ്ലവ മുന്നേറ്റങ്ങൾക്കും, സാമൂഹ്യ പരിഷ്‌കരണങ്ങൾക്കും വലിയ പങ്ക് വഹിച്ച നാടകം എന്ന കലയെ പുതിയ തലമുറയുടെ മുന്നിൽ എത്തിക്കുക എന്നതാണ് സർഗ്ഗവേദിയുടെ ലക്ഷ്യം എന്ന് കൺവീനർ സിനു കൃഷ്ണൻ അറിയിച്ചു.


For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News