Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 18:37 IST
Share News :
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായി റവന്യൂ വകുപ്പ് സെക്രട്ടറി സഞ്ജയ് മൽഹോത്രയെ നിയമിക്കുന്നതിന് ക്യാബിനറ്റ് നിയമന സമിതിയുടെ അംഗീകാരം.
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ പ്രവർത്തനകാലാവധി നാളെ അവസാനിക്കാനിരിക്കേയയാണ് പുതിയ ഗവർണറുടെ നിയമനത്തിന് അംഗീകാരം നൽകിയത്.
ഡിസംബർ 11 മുതൽ മൂന്ന് വർഷത്തേക്കാണ് സഞ്ജയ് മൽഹോത്രക്ക്പ്രവർത്തന കാലാവധി
2018 ഡിസംബറിലാണ് ശക്തികാന്ത ദാസ് റിസർവ് ബാങ്ക് ഗവർണറായി നിയമിതനായത്. 2021 ഡിസംബറിൽ അദ്ദേഹത്തിന് കേന്ദ്രം പുനർനിയമനം നൽകിയിരുന്നു. നാളെ അദ്ദേഹത്തിന്റെ രണ്ടാം ടേമും അവസാനിക്കുകയാണ്. രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1990 ബാച്ച് ഐഎഎസ് ഓഫിസറാണ് സഞ്ജയ് മൽഹോത്ര. കാൻപുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദധാരിയായ മൽഹോത്ര യുഎസിലെ പ്രിൻസ്റ്റൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. വൈദ്യുതി, ധനകാര്യം, നികുതി, വിവര സാങ്കേതിക വിദ്യ തുടങ്ങി വിവിധ വകുപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.