Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പോലീസുകാര്‍ക്കെതിരെ മണല്‍മാഫിയയുടെ ആക്രമണം

12 May 2024 23:11 IST

Jithu Vijay

Share News :


മലപ്പുറം: തിരൂരില്‍ മണ‍ല്‍ കടത്തിയ ആളെ പിടികൂടാനെത്തിയ പോലീസുകാർക്കെതിരെ മണല്‍ മാഫിയയുടെ ആക്രമണം. രണ്ട് സിപിഒമാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ തിരൂര്‍ വാക്കാടാണ് സംഭവം. രാവിലെ നടക്കുന്ന പതിവ് പട്രോളിംഗിന് ഇടയില്‍ മണല്‍ കടത്തുന്ന ലോറി പോലീസ് പിടിക്കുകയായിരുന്നു. ഡ്രൈവറെ കസ്റ്റഡിയിലുമെടുത്തു. ഇതിന് ശേഷം പോലീസ് ജീപ്പ് വരാൻ വേണ്ടി കാത്തുനില്‍ക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍ ഹെല്‍മെറ്റ് ഉപയോഗിച്ചും മറ്റും പോലീസുകാരെ ആക്രമിക്കുകയായിരുന്നു. ശേഷം കസ്റ്റഡിയിലെടുത്ത ഡ്രൈവറെയും കൊണ്ട് ഇവര്‍ രക്ഷപ്പെട്ടു. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

Follow us on :

Tags:

More in Related News