Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംഭൽ മസ്ജിദ് പരിസരം വൃത്തിയാക്കണം: അലഹബാദ് ഹൈക്കോടതി

01 Mar 2025 14:35 IST

Shafeek cn

Share News :

പ്രയാഗ്‌രാജ്‌: സം​ഭ​ൽ ജുമാ​മ​സ്ജി​ദ് പ​രി​സ​രം വൃ​ത്തി​യാ​ക്കാ​ൻ നിർദേശിച്ച് അ​ല​ഹ​ബാ​ദ് ഹൈക്കോടതി. ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ (എ.​എ​സ്.​ഐ)​യോടാണ് കോടതിയുടെ നിർദേശം. റ​മ​ദാ​ന് മു​മ്പ് മ​സ്ജി​ദി​ൽ വെ​ള്ള പെ​യി​ന്റ​ടി​ക്ക​ണ​മെ​ന്നും പ​രി​സ​രം വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും ബോ​ധി​പ്പി​ച്ച് മ​സ്ജി​ദ് ക​മ്മി​റ്റി ന​ൽ​കി​യ ഹർജിയിലാണ് ഉ​ത്ത​ര​വ്.


അതേസമയം മൂ​ന്നം​ഗ എ.​എ​സ്.​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ മ​സ്ജി​ദ് പ​രി​സ​രം പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. മ​സ്ജി​ദി​ന്റെ ഉ​ൾ​ഭാ​ഗം സെ​റാ​മി​ക് പെ​യി​ന്റാ​ണെ​ന്നും നി​ല​വി​ൽ വെ​ള്ള പെ​യി​ന്റ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നു​മാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. മ​സ്ജി​ദി​ൽ വെ​ള്ള പെ​യി​ന്റ​ടി​ക്കു​ക​യും വി​ള​ക്കു​ക​ളു​ടെ പ്ര​വൃ​ത്തി ന​ട​ത്തു​ക​യും മാ​ത്ര​മാ​ണ് ആ​വ​ശ്യ​മെ​ന്ന് മ​സ്ജി​ദ് ക​മ്മി​റ്റി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ എ​സ്.​എ​ഫ്.​എ ന​ഖ്‍വി പറഞ്ഞു. ഇ​തേ​തു​ട​ർ​ന്നാ​ണ് മ​സ്ജി​ദ് പ​രി​സ​രം വൃ​ത്തി​യാ​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

Follow us on :

More in Related News