Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ ഫാഷൻ ഡിസൈനർ ആയിരുന്ന സഖി റോബർട്ട് നാട്ടിൽ നിര്യാതയായി

07 Aug 2026 22:48 IST

ENLIGHT MEDIA OMAN

Share News :

മസ്കത്ത്: പാലക്കാട് കാട്ടൂർ ആലപ്പാട്ട് പാലത്തിങ്കൽ വിൻസന്റ് ആലപ്പാട്ടിന്റെയും (റിട്ട. ചീഫ് എൻജിനീയർ, കെഎസ്ഇബി, പാലക്കാട്), ജൂണയുടെയും മകളായ മസ്കത്തിൽ ഫാഷൻ ഡിസൈനറായ സഖി റോബർട്ട് (49) നാട്ടിൽ നിര്യാതയായി.

ഒമ്പതു വർഷമായി മസ്കത്തിൽ താജ് അൽ ഖൈർ എന്ന കമ്പനിയിൽ സെയിൽസ് മാനേജരായ റോബർട്ട് കെ. ആന്റണിയാണ് ഭർത്താവ്.

മക്കൾ: റയാൻ റോബർട്ട് ( എം.ബി.ബി.എസ് വിദ്യാർഥി, എം.ഒ.എസ്.സി മെഡിക്കൽ കോളജ്, കോലഞ്ചേരി), റൈന റോബർട്ട് ( സ്കൂൾ വിദ്യാർഥി, മസ്കത്ത്).

സഖി റോബർട്ട് ചികിൽസാവശ്യാർഥം നാട്ടിലേക്ക് മടങ്ങിയതായിരുന്നു.

സംസ്കാര ശുശ്രൂഷ ശനിയാഴ്ച വൈകീട്ട് മൂന്നിന് പാലക്കാട് 100 ഫീറ്റ് റോഡിലെ ആലപ്പാട്ട് പാലത്തിങ്കൽ വസതിയിൽ ആരംഭിക്കും. തുടർന്ന് കല്ലേപ്പുള്ളി സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിലെ പ്രാർഥനക്കു ശേഷം ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കാരം നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News