Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2024 14:07 IST
Share News :
തിരുവനന്തപുരം: സിനിമ കോൺക്ലേവിൽ ചർച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രമല്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സർക്കാർ നടത്തുന്ന സിനിമ കോൺക്ലേവിനെതിരെ വിമർശനം ഉന്നയിച്ച നടി പാർവതി തിരുവോത്തിന് മറുപടിയുമായി സഞ്ചി ചെറിയാൻ. കോൺക്ലേവുമായി സർക്കാർ മുന്നോട്ടുപോവുമെന്നും മന്ത്രി വ്യക്തമാക്കി. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയാണ് കോൺക്ലേവെന്ന വിമർശനമാണ് പാർവതി തിരുവോത്ത് നടത്തിയത്. ഈ ആരോപണം തെറ്റിദ്ധാരണ മൂലമാണെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് ഗൗരവമുള്ളതാണെന്ന് മന്ത്രി ആവർത്തിച്ചു. കോടതി ഒരു ഉത്തരവ് പറഞ്ഞിട്ടുണ്ട്. സർക്കാർ എല്ലാ വിവരങ്ങളും നൽകാൻ തയ്യാറാണ്.
ധനകാര്യ മന്ത്രി ബാലഗോപാൽ പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിൽ അഭിപ്രായ വ്യത്യാസമില്ല. സിനിമാ മേഖലയിലെ ഭാവി നയം രൂപീകരിക്കാനുള്ള ദേശീയ കോൺക്ലേവ് ആണ് നടത്തുന്നത്. വിവിധ സംഘടനാ പ്രതിനിധികളാണ് പങ്കെടുക്കുക. കോൺക്ലേവുമായി മുന്നോട്ട് പോകും. വി ഡി സതീശൻ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് മറയ്ക്കാൻ ഒന്നും ഇല്ലെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. നിലവിൽ കേസ് എടുക്കാൻ നിയമ പ്രശനം ഉണ്ട്. പരാതികൾ വന്നാൽ കേസ് എടുക്കാം. സിനിമ മേഖല ആകെ മോശം അല്ല. ലൊക്കേഷനിലെ ലഹരി ഉപയോഗം കുറയ്ക്കാൻ നടപടി ഉണ്ടാകുമെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.