Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Mar 2026 16:23 IST
Share News :
സൊഹാർ: ദീർഘകാലമായി ഒമാനിലെ സൊഹാറിൽ താമസിക്കുന്ന പത്തനംതിട്ട കുടമുരുട്ടി കടപ്ര പുത്തന്‍പറമ്പില്‍ റോയി തോമസിന്റെ മകന്‍ അബ്‌നേര്‍ റോയി തോമസ് (അമ്പു - 20) നാട്ടിൽ നിര്യാതനായി.
സുഹാറിൽ സാമൂഹിക പ്രവർത്തന രംഗത്തുള്ള റോയി തോമസിന്റെ മൂന്ന് മക്കളിൽ ഒരാളാണ് മരണപ്പെട്ട അബ്നേർ. സുഹാർ ഇന്ത്യൻ സ്കൂൾ വിദ്യാഭാസത്തിനു ശേഷം ഉപരിപഠനത്തിനായി നാട്ടിൽ നിൽക്കുകയായിരുന്നു.
കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ അവസാന വര്‍ഷ ബി.ബി.എ വിദ്യാര്‍ഥിയാണ് അബ്‌നേര്‍ റോയി തോമസ്.
മാതാവ്: മുക്കൂട്ടുതറ വെണ്‍മേലില്‍ റൂബി. സഹോദരങ്ങള്‍: ഏബല്‍, അലക്‌സിസ്.
സൊഹാറിലെ മലയാളി കൂട്ടായ്‌മയായ ഫ്രണ്ട്സ് ഓഫ് സോഹാറിന്റെ പ്രസിഡന്റ് കൂടിയായ റോയ് തോമസിന്റെ മകന്റെ നിര്യാണത്തിൽ അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.45ന് സ്വവസതിയിലെ ശുശ്രൂഷക്കു ശേഷം 12ന് തോണിക്കടവ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അടക്കം ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.