Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2026 10:01 IST
Share News :
തിരുവനന്തപുരം : സ്വാതി തിരുനാൾ സംഗീത കോളേജ് വിദ്യാർഥിയായിരിക്കെ യേശുദാസ് താമസിച്ചിരുന്ന ഭാരത് ഭവനിലെ കെട്ടിടത്തിന്റെ നവീകരണ ഉദ്ഘാടനവും സമം സംസ്ഥാനതല മൈക്രോ ഫിലിം ഫസ്റ്റ് പുരസ്കാര സമർപ്പണവും ചൊവ്വാഴ്ച രാവിലെ 11.30ന് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ നിർവ്വഹിക്കും. രാവിലെ 10 മണി മുതൽ ശെമ്മാങ്കുടി ഹൈക്യു തിയേറ്ററിൽ ശ്രദ്ധേയ സംഗീത സംഘങ്ങൾ ഗാനഗന്ധർവന്റെ പാട്ടുകൾ സംഘങ്ങളായി ആലപിക്കും. ഡോ. ദിവ്യ എസ് അയ്യർ ഐ എ എസിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന വേളയിൽ ഗാനഗന്ധർവനെ എട്ടു ദേശീയപുരസ്കാര ങ്ങൾക്ക് അർഹമാക്കിയ പാട്ടുകൾ അഷ്ടഗാനമാലികയായി ഗായകൻ രവിശങ്കറിന്റെ നേതൃത്വത്തിൽ വയലാർ സാംസ്കാരിക വേദിഗായക സംഘത്തിലെ 50 ഗായകർ ചേർന്ന് ആലപിക്കും. ഇതിനൊപ്പം ചിത്ര കലാസംഘങ്ങൾ തൽസമയ ചിത്രങ്ങൾ ഗ്രാഫിറ്റി വാളിൽ രേഖപ്പെടുത്തും. തുടർന്ന് നടക്കുന്ന സാംസ്കാരിക കൂട്ടായ്മയിലും പുരസ്കാരദാന ചടങ്ങിലും മന്ത്രി സജി ചെറിയാൻ, ഡോ. ദിവ്യ എസ് അയ്യർ ഐ എ എസ്, ഡോ. പ്രമോദ് പയ്യന്നൂർ, പത്മശ്രീ ഡോ. ഓമനക്കുട്ടി ടീച്ചർ, സൂര്യ കൃഷ്ണമൂർത്തി, ആർ.എസ്. ബാബു, പണ്ഡിറ്റ് രമേശ് നാരായണൻ, ടി പി ശാസ്തമംഗലം, ജി വേണുഗോപാൽ, കാവാലം ശ്രീകുമാർ, അഖില ആനന്ദ് എന്നിവരും പങ്കെടുക്കും. പുരസ്കാരദാന ചടങ്ങിൽ എ. ആർ. പാർവ്വതി ദേവി, ഡോ.നീന പ്രസാദ്, പ്രൊഫ. സുജ സൂസൻ ജോർജ്ജ്, വിധു വിൻസൻറ്, ഗീത നസീർ, മധുപാൽ, കൗൺസിലർ ജി. വേണുഗോപാൽ, ഭാരത് ഭവൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ജയ്സപ്പൻ മത്തായി, ജോസഫ്. കെ. നെല്ലുവേലി, ഡോ. സന്ധ്യ. എസ്. നായർ എന്നിവർ പങ്കെടുക്കും.
വൈകുന്നേരം 7 ന് ജാനകിയം എന്ന ഡാൻസ് തിയേറ്റർ അരങ്ങേറും. അമ്പതോളം അഭിനേത്രികൾ അരങ്ങിലെത്തുന്ന ഈ അവതരണം പുരാണങ്ങളിലേയും, ഇതിഹാസ ങ്ങളിലേയും കരുത്താർന്ന സ്ത്രീകഥാപാത്രങ്ങളെ അടയാളപ്പെടുത്തുന്നതിനൊപ്പം യുദ്ധത്തി നെതിരെയുള്ള സന്ദേശം കൂടി മുന്നോട്ടുവെക്കുന്ന ശ്രദ്ധേയ അവതരണമാണ്. പ്രവേശന സൗജന്യമാണെന്ന് ഭാരത മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.