Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹം ചാലഞ്ചേഴ്സ് ക്രിക്കറ്റ് ടൂർണമെന്റ് ഫ്രെണ്ട്സ് ഇലവൻ സിഗ്ഗ് ജേതാക്കളായി

28 Dec 2024 22:14 IST

ENLIGHT MEDIA OMAN

Share News :

സൊഹാർ: സഹം ചാലഞ്ചേഴ്സ് ക്രിക്കറ്റ് കബ്ബിന്റെ ഏട്ടാമത് ക്രിക്കറ്റ് ടൂർണമെന്റിൽ ഇരുപത് ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ ഫ്രെണ്ട്സ് ഇലവൻ സിഗ്ഗ് ജേതാക്കളായി.

 സൊഹാർ, ഫലജ്, സനായ, സഹം എന്നിവിടങ്ങളിലെ അഞ്ചു ഗ്രൗണ്ടു കളിലായി നടന്ന മത്സരത്തിൽ സെമിഫൈനലിൽ എത്തിയ നാല് ടീമുകളിൽ റോണക് സോഹാറിനെ പരാജയപ്പെടുത്തി ഫ്രെണ്ട്സ് ഇലവൻ ഫൈനലിൽ എത്തി. രണ്ടാമത്തെ സെമിയിൽ ബി ടി എസ് സോഹാറും ചെന്നൈ സോഹാർ കിങ്‌സും ഏറ്റുമുട്ടി, മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ സൂപ്പർ ഓവറിൽ ചെന്നൈ കിങ്‌സ് ഫൈനലിൽ എത്തി.

തുടർന്ന് നടന്ന ഫൈനൽ മത്സരത്തിൽ ആദ്യ ബാറ്റിംഗിനിറങ്ങിയ ചെന്നൈ കിങ്‌സ് ആറ് ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 45 റൺസെടുത്തു. മറുപടി ബാറ്റിംങ്ങിൽ ഫ്രെണ്ട്സ് ഇലവൻ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യമായ 46 റൺസ്എടുത്തു ചെന്നൈ കിങ്സിനെ പിടിച്ചുകെട്ടി.

മാൻ ഓഫ് ദി സീരീസ് ആയി ബി ടി എസിലെ നികേഷ് നിക്കി യെയും, മികച്ച ബൗളറായി സഹം ചാലൻജേഴ്സിലെ അർഷുമാൻ കയ്യുമിനെയും, ചാലൻജേഴ്സിലെ തന്നെ മയിർ അഹമ്മദിനെ മികച്ച ബാറ്റ്‌സ് മാനായും, സാജിദ് മുള്ളനെ മികച്ച കീപ്പറായും, റോണക് സൊഹാറിലേ ബൈജുവിനെ മികച്ച ടീം മാനേജറായും തെരഞ്ഞെടുത്തു.

ക്രിക്കറ്റ് ഗ്രൗണ്ടിൽ സഹം ചലഞ്ജേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ തുടക്കം മുതൽ ടീമിനോടൊപ്പം പ്രവർത്തിച്ച ദിലീപിനെ ആദരിക്കുന്ന ചടങ്ങും നടന്നു. ടൂർണമെന്റ് വൻ വിജയമാക്കിയ ടീം അംഗങ്ങളെയും ക്രിക്കറ്റ് പ്രേമികളെയും ക്ലബ് പ്രസിഡന്റ് സുഭാഷ് പതിയത്ത്‌, സെക്രട്ടറി സാജിദ് മുള്ളൻ, ടൂർണമെന്റ് കോർഡിനേറ്റർ ശ്രീകുമാർ, ടീം ക്യാപ്റ്റൻ ശാദു എന്നിവർ നന്ദി അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News