Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Dec 2024 05:27 IST
Share News :
സൊഹാർ: സഹം ചാലഞ്ചേഴ്സ് ക്രിക്കറ്റ് കബ്ബിന്റെ ഏട്ടാമത് ക്രിക്കറ്റ് ടൂർണമെന്റിന്റെ ട്രോഫി പ്രകാശനവും ടൂർണമെന്റ് ലോട്ടിങ്ങും സോഹാറിലെ മലബാർ പാലസ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്നു.
പരിപാടിയിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇരുപതോളം ടീമുകളിലെ മാനേജർമാരും, ടീം ക്യാപ്റ്റൻ മാരും പങ്കെടുത്തു. കൂടാതെ ടൂർണമെന്റ് സ്പോൺസർമാരായ ധനൂബ് ബിൽഡിംഗ് മെറ്റീരിയൽ സോഹാർ ഏരിയ മാനേജർ റംസാൻ അലി. തിലാൽ മൻസൂർ, ഫഹദ് സൈഹൂത്ത്, നിയാസ് ടെലി ജംഗ്ഷൻ റസ്റ്റോറന്റ് എന്നിവരും സഹം ചലൻജേഴ്സ് ടീം അംഗങ്ങളും ചേർന്നു ട്രോഫി പ്രകാശനം ചെയ്തു.
സഹം ചാലഞ്ചേഴ്സ് ക്രിക്കറ്റ് ടീം സംഘടിപ്പിക്കുന്ന ഏട്ടാമത് ക്രിക്കറ്റ് ടൂർണമെന്റ് ഡിസംബർ 27 ന് അരങ്ങേറും. ബാത്തിന മേഖലയിലെ 20 പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് സഹം ചലൻജേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലും, ഫലജ്, സനായ എന്നിവിടങ്ങളിലെ ഗ്രൗണ്ടുകളിൽ അടക്കം നാല് ഇടങ്ങളിലാണ് നടക്കുക എന്ന് ക്ലബ് സെക്രട്ടറി സാജിദ് മുള്ളൻ അറിയിച്ചു.
പരിപാടിയിൽ ക്ലബ് പ്രസിഡന്റ് സുഭാഷ് പതിയത്ത്, ടീം ക്യാപ്റ്റൻ ശാദു എന്നിവർ ആശംസകൾ നേർന്നു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.