Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'സേവനമാണ് സംഘടനയുടെ മുഖച്ഛായ' റൂവി മലയാളി അസോസിയേഷൻ

23 Aug 2025 21:18 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ മലയാളി പ്രവാസികളുടെ സേവന-സംഘടനയായ റൂവി മലയാളി അസോസിയേഷൻ (RMA), അംഗങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് ശ്രദ്ധേയമായ മാതൃകയായി മാറിക്കൊണ്ടിരിക്കുന്നു.

റൂവി മലയാളി അസോസിയേഷൻ പുറത്തിറക്കിയ മെമ്പർഷിപ്പ് & പ്രിവിലേജ് കാർഡ് മുഖാന്തിരം അംഗങ്ങൾക്ക് ആശുപത്രികൾ, ഫാർമസികൾ, റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് സെന്ററുകൾ, ട്രാവൽ ഏജൻസികൾ, ജിമ്മുകൾ തുടങ്ങി വൈവിധ്യമാർന്ന സ്ഥാപനങ്ങളിൽ പ്രത്യേക ഇളവുകളും സേവനങ്ങളും ലഭ്യമാകുന്നു.

കഴിഞ്ഞ ദിവസം റൂവി അബീർ ഹോസ്പിറ്റലുമായി ധാരണാപത്രം ഒപ്പുവെച്ചതോടെ, ഇളവുകൾക്കായി സഹകരിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 25-ലെത്തി. കരാറിൽ RMA പ്രസിഡന്റ് ഫൈസൽ ആലുവയും അബീർ ഹോസ്പിറ്റൽ ഡയറക്ടർ മുഹമ്മദ് ഹാരിസും ഒപ്പുവെച്ചു. അബീർ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ മുസ്തഫ, RMA എക്സിക്യൂട്ടീവ് അംഗങ്ങളായ നീതു ജിതിൻ, എബി, സുജിത്ത് പത്മകുമാർ, ഷൈജു വടകര എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

RMA Connect Job Group വഴി തൊഴിലവസരങ്ങൾ തേടുന്നവർക്ക് സൗജന്യ തൊഴിൽ മാർഗനിർദ്ദേശവും വിവിധ ഒഴിവുകളിലേക്കുള്ള നേരിട്ടുള്ള ബന്ധവും ഒരുക്കുന്നു. പ്രവാസി കുടുംബങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ബോധവൽക്കരണ ക്യാമ്പുകൾ, സൗജന്യ മെഡിക്കൽ ചെക്കപ്പ്, വനിതാ-കുട്ടികളുടെ സാംസ്കാരിക പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികൾ സ്ഥിരമായി സംഘടിപ്പിക്കുന്നു.

ഓണാഘോഷം, സ്വാതന്ത്ര്യ ദിനം, ബാലകലാമത്സരം, കുടുംബ സംഗമങ്ങൾ തുടങ്ങിയ സാമൂഹിക-സാംസ്കാരിക പരിപാടികൾ മുഖേന RMA സമൂഹത്തെ ഒന്നിപ്പിക്കുന്നതിനും പ്രവാസി കുടുംബങ്ങൾക്ക് ആത്മീയമായ പിന്തുണ നൽകുന്നതിനും കഴിഞ്ഞിട്ടുണ്ട്.

ഭാവിയിൽ കൂടുതൽ സ്ഥാപനങ്ങളുമായി സഹകരിച്ച് 50-ത്തിലധികം സൗജന്യ/ഡിസ്കൗണ്ട് പദ്ധതികൾ ഒരുക്കാനും, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിൽ പ്രവാസികൾക്ക് ഗുണകരമായ പദ്ധതികൾ നടപ്പാക്കാനും അസോസിയേഷൻ പദ്ധതികൾ തയ്യാറാക്കി വരികയാണ്.

“സേവനമാണ് സംഘടനയുടെ മുഖച്ഛായ” എന്ന മുദ്രാവാക്യത്തോടെ പ്രവാസി മലയാളികളുടെ ഏകോപനത്തിനും ക്ഷേമത്തിനുമായി കൂടുതൽ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും ഫൈസൽ ആലുവ മാധ്യമങ്ങളോട് വ്യക്തമാക്കി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News