Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2024 01:22 IST
Share News :
മസ്‌കറ്റ്: ഒമാൻ റൂവി മലയാളി അസോസിയേഷൻ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ നിരക്കിൽ ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് ഒമാൻ അപ്പോളോ ഹോസ്പിറ്റലും റൂവി മലയാളി അസോസിയേഷനും ധാരണയിലെത്തി.
ഒമാനിലെ ആരോഗ്യ സേവന ദാതാക്കളായ അപ്പോളോ ഹോസ്പിറ്റലുകളിലായിരിക്കും, പദ്ധതിയുടെ ഭാഗമായി നിരക്കിളവ് ലഭ്യമാകുക. ഒമാനിലുള്ള എല്ലാ അപ്പോളോ ഹോസ്പിറ്റലുകളിലും ഈ ആനുകൂല്യങ്ങൾ ലഭ്യമാകും.
അപ്പോളോ ഹോസ്പിറ്റൽ യൂണിറ്റ് ഹെഡ് ഡോ.സച്ചിൻ എൻ സുരേഷ് ,മാർക്കറ്റിങ് ഹെഡ് അശ്വതി, ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി ഡോക്ടർ മുജീബ് അഹമ്മദ് എന്നിവർ ധാരണാ പത്രത്തിൽ ഒപ്പ് വെച്ചു. ആർ എം എ അസിസ്റ്റന്റ് ട്രഷറർ സുജിത് സുഗതൻ, ഐ ടി കോഓർഡിനേറ്റർ സച്ചിൻ, വൈസ് പ്രസിഡണ്ട് ഷാജഹാൻ ഹസ്സൻ എന്നിവർ സന്നിഹിതരായിരുന്നു.
കുറഞ്ഞ നിരക്കിൽ ആരോഗ്യസേവനം ലഭ്യമാക്കുന്നതിലൂടെ സാധാരണക്കാരായ പ്രവാസികളെ ചേർത്ത് നിർത്തുകയാണ് അപ്പോളോ ഹോസ്പിറ്റൽ ചെയ്യുന്നതെന്നും ഇത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണെന്നും ആർ എം എ ഭാരവാഹികൾ പറഞ്ഞു.
ആർ എം എ യോട് ചേർന്ന് ഇത്തരത്തിൽ കുറഞ്ഞ നിരക്കിൽ സേവനം പ്രഖ്യാപിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും, എല്ലാ പ്രവാസികൾക്ക് മികച്ച ആരോഗ്യ സേവനം ഉറപ്പുവരുത്തുമെന്നും, പരമാവധി നിരക്കിളവ് ലഭ്യമാക്കുമെന്നും അപ്പോളോ മാനേജ്‌മെന്റ് വ്യക്തമാക്കി. ഇതിന്റെ ആനുകൂല്യം പ്രിവിലേജ് കാർഡ് അംഗങ്ങൾക്ക് നല്കുന്നതോട് കൂടി ലഭ്യമായി തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ആർ എം എ പ്രിവിലേജ് കാര്‍ഡ് ഉടമകള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന് ഫീ, ജനറൽ, സ്പെഷ്യലിസ്റ് എല്ലാ ഡിപ്പാർട്ടമെന്റ് അമ്പതു ശതമാനം ഡിസ്‌കൗണ്ടും ഒപ്പം ഇൻപെഷന്റ റൂം താരിഫ് ഇരുപത്തഞ്ചു ശതമാനവും, ലബോറട്ടറി, റേഡിയോളജി, ഒപി ഇരുപത്തഞ്ചു ശതമാനവും ഏതു തരം സർജറിക്കും ഇരുപതു ശതമാനവും ഫീസിളവും ലഭിക്കും.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.