Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റൂവി കപ്പ് 2024 - നെസ്റ്റോ എഫ് സി ജേതാക്കൾ

02 Dec 2024 23:33 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഫ്രണ്ട്സ് ഓഫ് റൂവി മസ്‌കറ്റ് മബേലയിലെ ആഷാദി ഫുട്ബോൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച റൂവി കപ്പ് 2024 സീസൺ 2 ഫുട്ബോൾ ടൂർണമെന്റിൽ നെസ്റ്റോ എഫ് സി ജേതാക്കളായി. 

ആവേശകരമായ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പ്രോസോൺ എഫ് സി യെ തോൽപിച്ചാണ് നെസ്റ്റോ എഫ് സി കിരീടം ചൂടിയത്. ഫിഫ മബേല മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ആവേശം നിറഞ്ഞു നിന്ന മത്സരം വീക്ഷിക്കുന്നതിനായി പ്രവാസികളും സ്വദേശികളും ഉൾപ്പെടെ വൻ ജനാവലി എത്തിയിരുന്നു. മത്സരത്തോടനുബന്ധിച്ചു കുട്ടികളുടെ സൗഹൃദ ഫുട്ബോൾ മത്സരവും ഉണ്ടായിരുന്നു. പ്രശസ്ത മിമിക്രി കലാകാരൻ കലാഭവൻ ജോഷി മുഖ്യാതിഥിയായി പങ്കെടുത്തു. ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർമാരായ സ്റ്റാർ ലൈഫ്, ഫാൽക്കൺ പ്രിന്റേഴ്‌സ് എന്നിവരുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.

ടൂർണമെന്റിലെ വിജയികളായ നെസ്റ്റോ എഫ് സിക്കുള്ള പുരസ്‌കാരം സ്റ്റാർ ലൈഫ് ഉടമ സക്കീർ ഹുസൈൻ കൈമാറി. ഫാൽക്കൺ പ്രിന്റേഴ്‌സ് ഉടമ സുരേന്ദ്രൻ, ഒമാനിലെ സാമൂഹ്യ പ്രവർത്തകരായ റിയാസ് അമ്പലവൻ, സുനിത്ത്, മനോജ് പെരിങ്ങേത്ത്, കെ എസ് സുബിൻ, വരുൺ ഹരിപ്രസാദ്, സുഗതൻ, നിധീഷ് കുമാർ, സുരേഷ് കുമാർ, ജാൻസ്, ഹരിദാസ്, സന്തോഷ് നിർമലൻ, റിയാസ്, രസിന തുടങ്ങിയവർ പങ്കെടുത്തു.

ടൂർണമെന്റ് വൻ വിജയമാക്കിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതാണ് സംഘാടകർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a


⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News