Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റുസ്താഖ് മലയാളീസ് "ദശ പൗർണമി 2K25" സംഘടിപ്പിച്ചു

19 Jan 2025 21:37 IST

ENLIGHT MEDIA OMAN

Share News :

റുസ്താഖ്: കഴിഞ്ഞ 10 വർഷക്കാലമായി റുസ്താഖിലെ പ്രവാസി മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ റുസ്താഖ് മലയാളീസിൻ്റെ പത്താം വാർഷികം പ്രോഗ്രാം കോഡിനേറ്റർ കണ്ണൻ റുസ്താഖ്ൻ്റ നേതൃത്വത്തിൽ "ദശ പൗർണമി 2K25" വിപുലമായി വൻ ജനപങ്കാളിത്വത്തോടെ റുസ്താഖിലെ ലിലാറ്റി മൈ നൈറ്റ്‌ ഹാളിൽ വെച്ച് നടത്തി. 

സ്റ്റാർ മാജിക് കലാകാരൻമാരായ തങ്കച്ചൻ വിതുര, അഖിൽ കവലിയൂർ, രഞ്ജു ചാലക്കുടി, പിന്നണി ഗായകൻ മീമ്സ്മി, മാപ്പിളപ്പാട്ട് കലാകാരി കണ്ണൂർ സീനത്ത്, റുസ്താഖ് മലയാളിസ് വനിതാ വിംഗ് കലാകാരികളും നൃത്ത വിദ്യാർത്ഥികളും ചേർന്നൊരുക്കിയ കലാവിരുന്നും, ദഫ് മുട്ടും, ഒപ്പനയും , മെൻറലിസ്റ്റ് സുജിത് അവതരിപ്പിച്ച മെൻ്റലിസം ഷോയും, കോർത്തിണക്കിയ കലാവിരുന്ന് ആകർഷണിയമായി, 

വൈസ് പ്രസിഡൻ്റ് രാഹുലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ഷാജി സി.പി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സുനിൽ കുമാർ നടുത്തോടി സാമ്പത്തിക റിപ്പോർട്ടും, അനിൽ ബാബു അനുശോചന പ്രഭാഷണവും, കൃഷ്ണകുമാർ സംഘടനയുടെ കഴിഞ്ഞ 10 വർഷത്തെ പ്രവർനങ്ങളെ കുറിച്ചും വിശദികരിച്ചു.

റുസ്താഖ് മലയാളിസിൻ്റെ പ്രവർത്തനങ്ങളിൽ എന്നും കൂടെ നിന്നിട്ടുള്ള ഡോക്ട്ടർ മാത്യൂ വർഗ്ഗിസ്, എ.എൽ അമീർ ചന്ദ്രൻ, എ.ബി ജോൺ, എ.എൽ ബറാറി, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അബു ഹസൻ, ഒമാനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം ചാരിറ്റി വിംഗ് കൺവീനറുമായ നൗഫൽ പുനത്തിൽ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രവാസ ലോകത്ത് 40 വർഷം പൂർത്തിയാക്കിയ മലയാളികളേയും ആദരിച്ചു. പ്രസ്തുത യോഗത്തിൽ റുസ്താഖ് മലയാളീസ് ആക്ടിവ് മെമ്പർ ബൈജു അവാബി നന്ദി പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews

https://www.instagram.c om/enlightmediaoman

https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News