Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2026 14:39 IST
Share News :
ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച്, ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ (150 അവാർഡുകൾ) കരസ്ഥമാക്കുന്ന 'ഫൗണ്ട് ഫൂട്ടേജ്' (Found Footage) ഫീച്ചർ ഫിലിം എന്ന റെക്കോർഡോടെ മലയാള ചലച്ചിത്രം 'റോട്ടൻ സൊസൈറ്റി' (Rotten Society) അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിൽ (America Book of Records) ഇടം നേടിയിരിക്കുന്നു.
ചിത്രം പ്രമുഖ അമേരിക്കൻ ഒടിടി വിതരണ കമ്പനിയായ പി ഓ വി ഹൊറർ (POV Horror) വഴി ജൂലായ് 19 ന് ഔദ്യോഗികമായി റിലീസ് ചെയ്യും.
സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ് എസ് ജിഷ്‌ണുദേവ് ആണ്.
വരാഹ ഫിലിംസിൻ്റെ ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ നിർമ്മിച്ച ചിത്രത്തിൽ ടി സുനിൽ പുന്നക്കാട്, പ്രിൻസ് ജോൺസൺ, സ്നേഹൽ റാവു, ആരാധ്യ, മാനസപ്രഭു, ഗൗതം എസ് കുമാർ, ജിനു സെലിൻ, അഭിഷേക് ശ്രീകുമാർ, ആറ്റുകാൽ രമേശ്, ശിവപ്രസാദ് ജി, സുരേഷ്കുമാർ, ശിവൻ പുന്നക്കാട്, ചാല കുമാർ, അനിൽകുമാർ, അമൃത് സുനിൽ, ജയചന്ദ്രൻ തലയൽ, ഷാജി ബാലരാമപുരം, വിപിൻ സിദ്ധാർത്ഥ്, വിപിൻ ശ്രീഹരി എന്നിവർ അഭിനയിക്കുന്നു.
സൗണ്ട് എഫക്ട്സ് - ഷാബു, സൗണ്ട് ഡിസൈൻ - ശ്രീവിഷ്ണു ജെ, പിആർഓ -അജയ് തുണ്ടത്തിൽ.
Follow us on :
Tags:
More in Related News
Please select your location.