Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാഞ്ഞൂർ കൃഷിഭവനിൽ കർഷക രജിസ്ട്രേഷൻ

14 May 2025 20:54 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:ഗവൺമെൻ്റ് പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും വിതരണം മെച്ചപ്പെടുത്തുക അതുവഴി എല്ലാ ഇന്ത്യൻ കർഷകർഷകർക്കും ആനുകൂല്യങ്ങൾ വേഗത്തിലും സുതര്യയതയോടെയും എത്തിക്കുക.കർഷകരെ പെട്ടന്ന് തിരിച്ച് അറിയുന്നതിനും ആധികാരികത ഉറപ്പാക്കുന്നത്തിനും സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി ചേർന്ന് കർഷക രജിസ്റ്ററി തയ്യാറാക്കുന്നു. ഇതിൻ്റെ ഭാഗമായി പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി ആനുകൂല്യം ഉൾപ്പടെയുള്ള വിവിധ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ യഥാ സമയം കൃത്യതയോടെ കർഷകർക്ക് ലഭ്യമാക്കുന്നത്തിലേയ്ക്കായി എല്ലാ കർഷകരും ഫാർമേഴ്സ് രജിസ്റ്ററി ചെയ്യേണ്ടതാണ്. മാഞ്ഞൂർ പഞ്ചായത്തിലെ കർഷകരുടെ രജിസ്ട്രേഷൻ നടത്തുന്നത്തിലേയ്ക്കായി കർഷകർ അവരുടെ പേരിലുള്ള കരമടച്ച രസീത്,ആധാർ കാർഡ്,ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോൺ എന്നിവയുമായി മാഞ്ഞൂർ കൃഷിഭവനിൽ എത്തേണ്ടതാണ്.ആദ്യമെത്തുന്ന 100 പേർക്ക് ഒരുദിവസം രജിസ്ട്രേഷൻ ചെയ്തു നൽകുന്നതാണ്.കർഷകർക്ക് ഈ സേവനം മെയ് മാസം മുപ്പതാം തീയതിവരെ കൃഷിഭവനിൽ ലഭ്യമായിരിക്കും.


              

Follow us on :

More in Related News