Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2025 21:46 IST
Share News :
മുക്കം:വൃഷ്ടിപ്രദേശങ്ങളിൽ പെടുന്നനെ യുണ്ടാവുന്ന വേനൽ മഴയ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നത് അപകട ഭീഷണിയാവുന്നു. കഴിഞ്ഞ ദിവസം നാരങ്ങാ തോട് ഇരുവഴിഞ്ഞിപ്പുഴയിലെ പതങ്കയത്ത് പെട്ടെന്ന് ഒലിച്ചിറങ്ങി മലവെള്ളപ്പാച്ചിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. അഗ്നി രക്ഷസേനയും നാട്ടുകാരും രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് മലവെള്ള പാച്ചിൽ ശക്തമായപ്പോൾ നാട്ടുകാർ ബഹളമുണ്ടാക്കിയതിനെ തുടർന്ന സഞ്ചാരികൾ പുഴയുടെ വശങ്ങളിലേക്ക് മാറി നിന്നതിനാൽ വൻ ദുരന്തം തന്നെ ഒഴിവായത്. നൂറ്റി അൻപതോളം സഞ്ചാരികളാണ് പതങ്കയം വെള്ള ച്ചാട്ടത്തിൻ്റ കുളിർമ്മ ആസ്വദിക്കാനും കുളിക്കാനും അന്ന് എത്തിയത്. മുക്കത്ത് നിന്ന് അഗ്നി രക്ഷസേന സംഘം എത്തി അവസരോചിത മായ ഇടപ്പെടലാണ് രക്ഷയായത്. വെള്ളരിമലയുടെ വൃഷ്ടിപ്രദേശങ്ങളിൽ അപ്രതീക്ഷിത മായ മഴ പെയ്യൽ സാധാരണയായാണ്. ഇതേ തുടർന്ന് വൻ മലവെള്ളപ്പാച്ചിലാണ് സംഭവിക്കുന്നത്. ഇക്കാര്യം പതങ്കയം തുഷാരഗിരി , അരിപ്പാറ ഭാഗങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികൾ ശ്രദ്ധിക്കാതെ വെള്ള ച്ചാട്ട മേഖലകളിൽ ഇറങ്ങുന്നത്. വെള്ളച്ചാട്ടത്തിലും, കഴങ്ങളിലും അകപ്പെട്ട് നിരവധി ജീവനാണ് പൊലിഞ്ഞ പോയത്. ഇക്കാര്യം വാർത്താ മീഡിയകൾ, അറിയിപ്പ് ഫലങ്ങൾ മുഖേന പലപ്പോഴും അപകട ഭീഷണിയെ പറ്റി സഞ്ചാരികളെ ഉണർത്തുന്ന ങ്കിലും അവഗണിക്കുകയാണന്നാണ് പരക്കെയുള്ള ആക്ഷേപം. ഇരുവഴിഞ്ഞിപ്പുഴയുടെ പതങ്കയത്ത് സഞ്ചാരികൾക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുകയാണ്. നാട്ടുകാരും, മുക്കം അഗ്നി രക്ഷ സേനയുടെ സാഹസിക പരിശ്രമങ്ങളിലൂടെയാണ് പതങ്കയത്തെ 150 സഞ്ചാരികളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. തുഷാരഗിരി വെള്ളച്ചാട്ടത്തിൽ പോലും അസാധാരണമായ തിരക്കാണ് അനുഭവപ്പെടുന്നത്.ചാലിപ്പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി. ചെമ്പ് കടവ് പഴയ ബണ്ട് പാലത്തിൻ്റെ മുകളിലൂടെ മലവെള്ളപ്പാച്ചിലിൻ വെള്ളo ഉയർന്ന് കവിഞ്ഞൊഴുകി. കോടഞ്ചേരി നാരങ്ങാതോട് മുണ്ടൂർ പാലം പൊളിച്ച ഭാഗങ്ങളിൽ മലവെള്ള പാച്ചിലിൽ ശക്തമായ നീരൊഴ്ക്ക് സംഭവിച്ചു. അക്ഷരാർത്ഥത്തിൽ കടുത്ത വേനൽ ചൂടിൽ കിഴക്കൻ മലയോരങ്ങളിൽ പെയ്ത് കനത്ത വേനൽ മഴ വലി ആശ്വാസമായാണ് ചൊവ്വാഴ്ച്ചയും ബു ധനാഴ്ച്ചയും കടന്ന് പോയത്. കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിലെ പതങ്കയം സംരക്ഷണ സമിതിക്ക് വിനോദ സഞ്ചാരികളുടെ ജീവൻ സുരക്ഷക്കായി ആവശ്യമായ ജാക്കറ്റുകൾ ലൈഫ് ബോയ് കേർ, വിസിലുകൾ തുടങ്ങി വസ്തുക്കളുടെ വിതരണം നടത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നടത്തി. രക്ഷാപ്രവർത്തനങ്ങൾ അൽപ്പം ആശ്വാസമായിരിക്കയാണ്.
Follow us on :
Tags:
More in Related News
Please select your location.