Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 15:48 IST
Share News :
രേണുക സ്വാമി കൊലപാതകകേസില്‍ കന്നഡ നടന്‍ ദര്‍ശന് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതി പവിത്ര ഗൗഡക്കും ജാമ്യം അനുവദിച്ചു. അറസ്റ്റിലായി ആറുമാസത്തിന് ശേഷമാണ് ദര്‍ശന് ജാമ്യം ലഭിക്കുന്നത്. നിലവില്‍ ആരോഗ്യസ്ഥിതി കാട്ടി ദര്‍ശന്‍ ഇടക്കാല ജാമ്യത്തില്‍ ആണ്.
അറസ്റ്റിലായതിന് പിന്നാലെ ദര്‍ശന്‍ നിരന്തരം ജാമ്യത്തിന് ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞമാസം ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ദര്‍ശന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. തുടര്‍ന്ന് ഇടക്കാല ജാമ്യം നല്‍കുകയായിരുന്നു. നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ദര്‍ശന്‍ കോടതിയില്‍ ജാമ്യം തേടിയിരുന്നത്. രണ്ട് കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ നിയമോപദേശകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ക്രൂര മര്‍ദ്ദനത്തിന് ഇരയായിട്ടാണ് രേണുക സ്വാമി മരണപ്പെടുന്നത്. നടിയും സുഹൃത്തുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ചതില്‍ പ്രകോപിതനായാണ് ദര്‍ശനും കൂട്ടാളികളും രേണുക സ്വാമിയെ കൊലപ്പെടുത്തിയത്. ദര്‍ശന്റെ കടുത്ത ആരാധകന്‍ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. ചിത്രദുര്‍ഗയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരന്‍ ആയിരുന്ന ഇയാള്‍ ജൂണ്‍ 9നാണ് കൊല്ലപ്പെടുന്നത്.
Follow us on :
Tags:
Please select your location.