Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2026 12:13 IST
Share News :
വേങ്ങര : നാടുകാണി–പരപ്പനങ്ങാടി പൊതുമരാമത്ത് റോഡിൽ വേങ്ങര പഴയ പോലീസ് സ്റ്റേഷൻ പരിസരത്ത് വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന വാഹനങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ കളക്ടർക്കും ഊരകം ഗ്രാമപഞ്ചായത്തിനും പരാതി നൽകി.
പാതയോരത്തും നടപ്പാതയോടു ചേർന്നും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഈ ജന്തുക്കളുടെയും, തെരുവ് നായകളുടെയും അവളുമായി മാറിയിരിക്കുകയാണ് എന്നും വേങ്ങര ജീവി എച്ച് എസ് എസ് സ്കൂൾ കുട്ടികളുടെയും കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ അപകടഭീഷണി സൃഷ്ടിക്കുന്നതായും പൊതുസ്ഥലം അനധികൃതമായി കൈയേറിയ നില തുടരുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സ്കൂൾ വിദ്യാർഥികൾ, സ്ത്രീകൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരടക്കമുള്ള കാൽനടയാത്രക്കാർക്ക് ഈ വാഹനങ്ങൾ കാരണം റോഡിലിറങ്ങി നടക്കേണ്ട സാഹചര്യമാണുള്ളതെന്നും ഇഴജന്തുക്കൾ അടക്കം വർഷങ്ങളായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ ഉള്ളതിനാൽ പെൺകുട്ടികൾ അടക്കം പേടിയോടെയാണ് ആ ഭാഗത്ത് കൂടെ നടന്നു പോകുന്നതെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത്, അബൂബക്കർ എം പി , അബ്ദുൽ അലി എന്നിവരുടെ നേതൃത്വത്തിലാണ് പരാതി സമർപ്പിച്ചത്.
പൊതുമരാമത്ത് വകുപ്പും മോട്ടോർ വാഹന വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി പരിശോധന നടത്തി ഉടമസ്ഥരില്ലാതെ ഉപേക്ഷിക്കപ്പെട്ടതോ നിയമപരമായ രേഖകൾ കാലഹരണപ്പെട്ടതോ ആയ വാഹനങ്ങൾ നീക്കം ചെയ്യുകയും പൊതുനിരത്തുകളും നടപ്പാതകളും കൈയേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് കർശന നടപടി സ്വീകരിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.