Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2026 17:26 IST
Share News :
വൈക്കം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാർഷികം വൈക്കം, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെയും വിവിധ മണ്ഡലം കമ്മറ്റികളുടെയും നേതൃത്വത്തിൽ ആചരിച്ചു. വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി.
കെ. ബിനിമോൻ എം എൽ എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.ഡി ഉണ്ണി അധ്യക്ഷതവഹിച്ചു.കെ. പി. സി. സി നിർവ്വാഹക സമിതിയംഗം മോഹൻ ഡി ബാബു അനുസ്മരണ പ്രഭാഷണം നടത്തി. പി. എൻ ബാബു, ജയ് ജോൺ പേരയിൽ, വി. സമ്പത്ത് കുമാർ, ഷഡാനനൻ നായർ, മണ്ഡലം പ്രസിഡൻ്റ് സോണിസണ്ണി, നഗരസഭ വൈസ് ചെയർ പേഴ്സൺ സൗദാമിനി അഭിലാഷ്, ബി. രാജശേഖരൻ , പി.ടി. സുഭാഷ്, പി .ഡി പ്രസാദ്, ഇടവട്ടം ജയകുമാർ, കെ. കെ. സജിവോത്തമൻ , ചന്ദ്ര ശേഖരൻ , ശ്രീരാമചന്ദ്രൻ, പ്രീതാ രാജേഷ്, രേണകാ രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടി സ്മൃതി സംഗമം
കെ.പി.സി.സി നിർവാഹക സമിതി അംഗം മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻ്റ് എം.കെ.ഷിബു അധ്യക്ഷതവഹിച്ചു. കെ ബിനിമോൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. പി.വി.പ്രസാദ്,പി.കെ. ദിനേശൻ,സിയാദ് ബഷീർ, എം.ആർ.ഷാജി എം. ജെ ജോർജ്, ഷൈൻ പ്രകാശ്, , പോൾ തോമസ്, വിജയമ്മ ബാബു, ധന്യ സുനിൽ, മോഹന്‍ കെ തോട്ടുപുറം, വി.സി ജോഷി,,മർസൂക്ക് താഹ,ജെസ്സി വർഗീസ്,കുമാരി കരുണാകരൻ, ജോസ് വേലിക്കകം,
ജോൺ തറപ്പേൽ, സി.ജി ബിനു, ജയേഷ്മാമ്പള്ളി,വി. ജെ.ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണം സമ്മേളനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ്
കെ. ഡി. ദേവരാജൻ അധ്യക്ഷത വഹിച്ചു.
വിജയമ്മ ബാബു, എം. അനിൽകുമാർ,
കെ.കെ. ഷാജി, സമീൽ ഇബ്രാഹിം ,
പി.കെ ജയപ്രകാശ്, പി.വി. സുരേന്ദ്രൻ ,
വി.ജെ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
മറവൻതുരുത്ത് മണ്ഡലം കോൺസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൂട്ടുമ്മേൽ ജംഗ്ഷനിൽ നടത്തിയ അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹൻ. കെ.തോട്ടുപുറം അധ്യക്ഷത
വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. തങ്കരാജ്, ഡി.സി.സി.എക്സിക്യൂട്ടീവ് അംഗം കെ. സിയാദ് ബഷീർ, മുൻ മണ്ഡലം പ്രസിഡന്റ് കെ.എസ്. നാരായണൻ നായർ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ആർ. അനീഷ്, ബാബു പൂവനേഴത്ത്, സുഭഗൻ കൊട്ടാരത്തിൽ, പോൾ തോമസ്, അശോകൻ കുമ്പേൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ധന്യാ സുനിൽ, വനജ അനിൽകുമാർ,സുകന്യാ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
തലയോലപ്പറമ്പ് ഏ. കെ. സോമൻ സ്‌മൃതിവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം സ്മൃതിവേദി ചെയർമാൻ വി.കെ ശശിധരൻ വാളവേലി ഉദ്ഘാടനം ചെയ്തു. എം. അനിൽകുമാർ, പി. വി സുരേന്ദ്രൻ, പി. കെ അനിൽകുമാർ, ഈ. ഡി സുരേന്ദ്രൻ, പി. എസ് ഷിജോ, ശിവൻ വടയാർ, മധു പൊരിക്കേഴത്ത്,പി.ജി കമലാസനൻ തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അയ്യേരി സോമൻ ഉദ്ഘാടനം നിർവഹിച്ചു. ടൗൺ മണ്ഡലം പ്രസിഡൻ്റ് സോണി സണ്ണി അധ്യക്ഷത വഹിച്ചു.
ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രഹ്മമംഗലത്ത് നടത്തിയ അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എസ്.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ. ജെ സണ്ണി അധ്യക്ഷത വഹിച്ചു.പി. കെ ദിനേശൻ, റെജി മേച്ചേരി, എസ്. ശ്യാംകുമാർ, അഡ്വ. പി. വി സുരേന്ദ്രൻ, രാഗിണി ഗോപി, സി. യൂ അബ്രഹാം, കെ. ഡി സന്തോഷ് കുമാർ, ജോർജ്കുട്ടി ഷാജി, എ. എം സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.
തലയോലപ്പറമ്പ് ടൗൺ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുപുരം രാജീവ് ഗാന്ധി സ്ക്വയറിൽ നടന്ന അനുസ്മരണ സമ്മേളനം വാർഡ് മെമ്പർ നിഷാ വി. നായർ ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡന്റ് എൻ.സി. നടരാജൻ അധ്യക്ഷത വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.