Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2024 09:58 IST
Share News :
മേപ്പയ്യൂർ:മതവിശ്വാസം മതേതരത്വത്തിന്റെ എതിർ ശബ്ദമല്ല, വർഗീയതയുടെ എതിർ ശബ്ദമാണെന്നും മതവിശ്വാസത്തിന്റെ മുന്തിയ രൂപമല്ല വർഗീയതയെന്നും ഇടതു ചിന്തകനും സാമൂഹ്യ നിരീക്ഷകനുമായ സി.പി. ജോൺ പറഞ്ഞു. മതേതരത്വത്തിലേക്ക് മതവിശ്വാസിയായി സഞ്ചരിച്ച് മാതൃക കാട്ടിയ യുഗപ്രഭാവനാണ് എ. വി. അബ്ദുറഹിമാൻ ഹാജി എന്ന് അദ്ദേഹം പറഞ്ഞു.
മേപ്പയ്യൂർ സലഫി ക്യാമ്പസിൽ എ വി ചെയർ സംഘടിപ്പിച്ച നാലാമത് 'സമകാലിനഇന്ത്യ'പ്രഭാഷണ പരമ്പരയിൽ ഇന്ത്യൻ മതേതരത്വം അവശേഷിക്കുമോ എന്നവിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാവിഭജനം സംഭവിച്ചിട്ടില്ലായിരുന്നുവെങ്കിൽ ലോകം കണ്ട ഏറ്റവും വലിയ സാംസ്കാരിക സമുന്നയത്തിന്റെ മഹാഭൂമികയായി
ഇന്ത്യ തലയുയർത്തി നിൽക്കുമായിരുന്നു.വിഭജിയുടെ ഇന്ത്യ ഉണ്ടാകുന്ന സന്ദർഭത്തിൽ പോലും ഒന്നും മറ്റൊന്നിന്റെ എതിർ ശബ്ദമല്ല,ഇവിടെ രണ്ടുപേരല്ല അനേകർ ഉണ്ടാകണമെന്ന് ഉറപ്പിച്ചു പറഞ്ഞ പൂർവ്വസൂരികൾ ആണ് നമുക്കുണ്ടായിരുന്നത്. അപകടകരമായ വിധത്തിൽ മതേതരത്വം ചോദ്യം ചെയ്യപ്പെടുന്ന . വർത്തമാന ലോകത്ത് നാടിന്റെ യുവത്വം ഉണർന്നു പ്രവർത്തിക്കുന്നവർ ആയി മാറിയാൽ ഭാവി ഇരുളടഞ്ഞതായിരിക്കില്ലെ അദ്ദേഹം പറഞ്ഞു.
അനുസ്മരണ പരിപാടി പേരാമ്പ്ര എം.എൽ.എ ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സലഫിയ്യ അസോസിയേഷൻ പ്രസിഡന്റ് ഡോ ഹുസൈൻ മടവൂർ അധ്യക്ഷത വഹിച്ചു.ഉമ്മർ പാണ്ടികശാല
എ വി അനുസ്മരണം നടത്തി.വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ മേപ്പയൂർ ഗ്രാമപഞ്ചായത്ത്‌പ്രസിഡന്റ് കെ. ടി. രാജൻ ആദരിച്ചു. പ്രൊഫ.എ.എം. അബ്ദുസലാം,
എ വി.അബ്ദുള്ള,അജയ് ആവള, റാബിയ എടത്തി ക്കണ്ടി, പ്രൊഫ.സി.കെ. ഹസ്സൻ,എ.പി. അസീസ്, പി.കെ. അബ്ദുള്ള, ബാപ്പൂട്ടി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.