Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jan 2026 23:31 IST
Share News :
സലാല: മകളെ സന്ദർശിക്കാൻ ഒമാനിലെ സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ആലപ്പുഴ തകഴി കുന്നുമ്മ സ്വദേശി മങ്ങാട്ടു വീട്ടിൽ കേശവ പണിക്കർ മകൻ രമേശൻ (64) ആണ് ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
സലാലയിൽ മകൾ നീതുവിനെ സന്ദർശിക്കാനെത്തിയ രമേശന് ശാരീരിക സ്വസ്ഥത അനുഭവപ്പെടുകയും ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: വാസന്തി അമ്മ, ഭാര്യ: ജയലക്ഷമി, മക്കൾ: നീതു, ഗീതു. മരുമക്കൾ: ദത്തൻ, അജയ്.
സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് സാമൂഹ്യപ്രവർത്തകനായ അബ്ദുൽ കലാം അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.