Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖുർആൻ ഫെസ്റ്റ് - 2025: മുണ്ടുമുഴി അൽ മദ്രസ്സത്തുൽ ഇസ്ലാമിയ ജേതാക്കളായി.

23 Jan 2025 11:27 IST

UNNICHEKKU .M

Share News :

മുക്കം :വഴിയാണ് ഖുർആൻ, വഴികാട്ടിയും എന്ന ശീർഷകത്തിൽകേരള മദ്രസ എഡ്യൂക്കേഷൻ ബോർഡ് സംഘടിപ്പിച്ച

ഖുർആൻ ഫെസ്റ്റ് മൽസരത്തിൽ മുണ്ടുമുഴി അൽ മദ്രസ്സത്തുൽ ഇസ്ലാമിയ ജേതാക്കളായി .കൊടിയത്തൂർ ലീഡ് സ്വകയർ വാദി റഹ്മയിൽ നടന്ന പരിപാടിയിൽ 19 മദ്രസകളിൽ നിന്നായി 300 ൽ അധികം മത്സരാർത്ഥികൾ പങ്കെടുത്തു. എ.എം. ഐ കീഴുപറമ്പ് രണ്ടാം സ്ഥാനവും എ. എം. ഐ. ജി. റോഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ പര

ഉദ്ഘാടനംചെയ്തുജമാഅത്തെ ഇസ്‌ലാമി കൊടിയത്തൂർ ഏരിയപ്രസിഡൻറ്, 

ഇ.എൻ. അബ്ദുറസാഖ് മുഖ്യാതിഥിയായി. മേഖല പ്രസിഡൻ്റ് ശിഹാബുൽ ഹഖ് അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർമാരായ വി.ഷംലൂലത്ത് ടി.കെ അബൂബക്കർ, എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി നൗഫൽ കരുവമ്പോയിൽ സ്വാഗതവും പി. മുഹമ്മദ് നന്ദിയും പറഞ്ഞു.വാദിറഹ്മ ഗവേണിംഗ് ബോഡി സെക്രട്ടറി കെ.ജി. മുജീബ് റഹ്മാൻ

ട്രോഫികൾ വിതരണം ചെയ്തു. അധ്യാപകരായ നിസാം ,മജീദ് വാദി റഹ്മ, ഷമീം കാവിൽ, റഹീം , സൽജാസ്, വൈ.കെ. അബ്ദുല്ല, ഫൈസൽ പുതുക്കുടി , എം. അബ്ദുസ്സലാം സി കെ സെലീന ഷറഫു നിസഎന്നിവർ നേതൃത്വം നൽകി :

Follow us on :

More in Related News