Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാർ തോമാശ്ലിഹായുടെ വിശ്വാസപ്രഖ്യാപന തിരുനാൾ ആഘോഷിച്ചു.

27 Apr 2025 17:59 IST

WILSON MECHERY

Share News :


കനകമല:

കനകമല കുരിശുമുടിയിൽ തീർത്ഥാടന കേന്ദ്രത്തിൽ മാർ തോമാ ശ്ലീഹായുടെ വിശ്വാസപ്രഖ്യാപന തിരുനാൾ ആഘോഷിച്ചു.രാവിലെ 9 ന് അടിവാരം പള്ളിയിൽ നിന്നും കുരിശുമുടിയിലേയ്ക്ക് പ്രദക്ഷിണ നടന്നു. കുരിശു മുടിയിലെ കുർബ്ബാനക്കും, നൊവേനയ്ക്കും മറ്റു തിരുക്കർമ്മങ്ങൾക്കും ഫാ ജെയിംസ് കൊച്ചുപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. അടിവാരം പള്ളിയിൽ ഊട്ടു നേർച്ച ഉണ്ടായി.പരിപാടികൾക്ക് തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ മനോജ് മേക്കാടത്ത്, അസി.വികാരിമാരായ അജിത്ത് നടത്തിൽ, റെയ്സൺ തട്ടിൽ, കൈക്കാരൻമാരായ ജോസ് വെട്ടുമണിക്കൽ, ജോസ് കറുകുറ്റിക്കാരൻ, ജോജു ചുള്ളി, ജോയ് കളത്തിങ്കൽ, കുരിശുമുടി കൺവീനർ ഷിജു പഴേടത്ത്പറമ്പിൽ, പി ആർ ഒ ഷോജൻ ഡി വിതയത്തിൽ, കേന്ദ്ര സമിതി പ്രസിഡൻ്റ് ജോയ് കുയിലാടൻ, ഫുഡ് കൺവീനർ ലിജോ മാളിയേക്കൽ, ജോർജ് പന്തലൂക്കാരൻ, ഷിബു കള്ളിയത്ത് പറമ്പിൽ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News