Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2025 21:00 IST
Share News :
ചാലക്കുടി:
അമ്പലനട - കാരൂർ റോഡ് റെസിഡൻ്റ്സ് അസോസ്സിയേഷൻ (AKRA) വാർഷികാഘോഷം നടത്തി. തൃശ്ശൂർ ജില്ലാ ഗവ. പ്ലീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. കെ.ബി. സുനിൽകുമാർ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പോളി കണിച്ചായി അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് മുഖ്യാതിഥി ആയിരുന്നു. അസോസിയേഷനിലെ മുതിർന്ന പൗരന്മാരെയും, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകളെയും വാർഷിക സമ്മേളനത്തിൽ ആദരിച്ചു. സെക്രട്ടറി വർക്കി പാറയിൽ, ട്രഷറർ പാപ്പച്ചൻ കണ്ണൂക്കാടൻ, വാർഡ് കൗൺസിലർ കെ.പി. ബാലൻ, ക്രാക്റ്റ് പ്രസിഡന്റ് പോൾ പാറയിൽ, ക്രാക്റ്റ് സെക്രട്ടറി പി.ഡി. ദിനേശ്, മാത്യു നഗർ റെസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ബൈജു മഠത്തിപറമ്പിൽ, ഗ്രീൻ ഗാർഡൻ റെസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് എ.എം. ചന്ദ്രശേഖരൻ, കാരക്കുളത്തുനാട് റെസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് അനിൽ കാരക്കുളം എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.