Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്വിസ് മത്സരവും ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

15 Jun 2025 19:21 IST

ENLIGHT MEDIA OMAN

Share News :

സൊഹാർ: കോർണിഷ് മലയാളി അസോസിയേഷൻ ക്വിസ് മത്സരവും ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. സോഹാർ സൺ ലൈറ്റ് റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടി എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ഹാറൂൺ റഷീദ് ഉദ്ഘാടനം ചെയ്തു.

കേരള യൂണിവേഴ്സിറ്റി ബികോം ടാക്സേഷൻ പരീക്ഷയിൽ നാലാം റാങ്ക് നേടിയ അക്സ ആൻ തോമസ്, പ്ലസ് ടു വിന് ഉന്നത വിജയം കരസ്ഥമാക്കിയ അലൻ കെ ബിജു, ഇന്ത്യൻ സ്കൂൾ സോഹാർ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ആയിഷ ഹനാൻ, സ്കൂൾ സ്പോർട്സ് ഹൗസ് വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട നിഷാൻ ആസിഫ് എന്നിവരെ സാമൂഹിക പ്രവർത്തകരായ ഹാറൂൺ റഷീദ്, രാജേഷ് കെ വി, സിറാജ് തലശ്ശേരി, ഷാജി ലാൽ എന്നിവർ മൊമെന്റോകൾ നൽകി അനുമോദിച്ചു.

തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ ഷിനാസിൽ നിന്നുള്ള ഷാജിലാൽ ഒന്നാം സമ്മാനവും. ഡോക്ടർ ആസിഫ് അബ്ദുൽ ഹമീദ് രണ്ടാം സ്ഥാനവും, രിജിലേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സെക്രട്ടറി ഹാഷിഫ്, ഡോക്ടർ സബീഹ അക്ബർ, മണികണ്ഠൻ എന്നിവർ സമ്മാനദാനം നടത്തി.

ജയൻ എടപ്പറ്റയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സദസ്സിൽ രാജേഷ് കെ വി, സിറാജ് തലശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആഷിഫ് സ്വാഗതവും, ഷിജു പൗലോസ് നന്ദിയും പറഞ്ഞു. തുടർന്ന് കോർണീഷ് മലയാളി അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.



റിപ്പോർട്: റഫീഖ് പറമ്പത്ത് 

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News