Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jan 2025 15:24 IST
Share News :
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററും നസീം ഹെൽത്ത് കെയറും സംയുക്തമായി ഫെബ്രുവരി 7-ന്
സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ സ്വാഗതസംഘം നിലവിൽ വന്നു. സി റിംഗ് റോഡിലെ നസീം മെഡിക്കൽ സെന്ററിലാണ് മെഡിക്കൽ ക്യാമ്പ്. ലക്ത ഹാളിൽ ചേർന്ന ക്യു ഐ ഐ സി കൺവെൻഷനിൽ വെച്ച് സ്വാഗതസംഘം രൂപീകരിച്ചു.
ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് (ISC) ഇ.പി അബ്ദുറഹ്മാൻ ചെയർമാനും, നസീം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ഡോ. മിയാൻദാദ് മുഖ്യ രക്ഷാധികാരിയും, ക്യു ഐ ഐ സി പ്രസിഡന്റ് സുബൈർ വക്ര ക്യാമ്പ് ഡയറക്ടറും, ജനറൽ സെക്രട്ടറി പി.കെ ഷെമീർ ജനറൽ കൺവീനറായുമാണ് സ്വാഗതസംഘം നിലവിൽ വന്നത്. ചീഫ് കോഡിനേറ്ററായി അക്ബർ കാസിമും, വൈസ് ചെയർമാൻമാരായി നസീം ഹെൽത്ത് കെയർ CEO ഡോ. മുനീർ, ഹുസൈൻ മുഹമ്മദ് അൽ മുഫ്ത, ജി.പി കുഞ്ഞാലികുട്ടി എന്നിവരും കൺവീനർമാരായി ഡോ. ഹഷിയത്തുല്ലാഹ്, അബ്ദുൽ വഹാബ്, നജീബ് അബൂബക്കർ, എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
വിവിധ സബ് കമ്മിറ്റികളുടെ ചെയർമാന്മാരായി അബ്ദു റഊഫ് കൊണ്ടോട്ടി, മുസ്തഫ സൈദലവി, ഷരീഫ് സി. കെ , ഉണ്ണി ഒളകര, ആസിഫ് പി.കെ , അബ്ദുറഹിമാൻ ഗാലക്‌സി, ബഷീർ പട്ടേൽതാഴം, അബുല്ല ഹുസൈൻ എന്നിവരും, കൺവീനർമാരായി ഫൈസൽ കാരട്ടിയാട്ടിൽ, റിയാസ് പി.വി, ഖല്ലാദ് ഇസ്മായിൽ, മുനീർ സലഫി, ഫായിസ് അലി, ഹനീഫ് ആയപള്ളി, നൗഷാദ് കരിപ്പ്, മെഹ്‌റൂഫ് മാട്ടൂൽ എന്നിവരുമാണ് ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടത്.
ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ വിംഗുകൾ രൂപീകരിച്ച് ആവശ്യമായ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ക്യാമ്പിൽ പ്രാഥമിക ആരോഗ്യ പരിശോധനകളും വൈദ്യോപദേശങ്ങളും ഉൾപ്പെടെ വിവിധ ചികിത്സാ സേവനങ്ങൾ സജ്ജീകരിക്കപ്പെടും. മുൻകൂട്ടി റെജിസ്റ്റർ ചെയ്ത ഗുണഭോക്താക്കൾക്കാണ് ക്യാമ്പ് സേവനം ലഭ്യമാവുക. ജനറൽ ചെക്കപ്പും, തുടർന്ന് ആവശ്യാനുസരണം കാർഡിയോളജി, നെഫ്റോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ, സ്ത്രീരോഗ വിഭാഗം, നേത്രരോഗ വിഭാഗം, ദന്തരോഗ വിഭാഗം സ്പെഷ്യാലിറ്റി വിംഗുകളിലെ വിദഗ്ദ പരിശോധനകളും, ലാബ് അടക്കമുള്ള ടെസ്റ്റുകളും, മരുന്നു ലഭ്യതയും മെഡിക്കൽ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രമേഹ പരിശോധനയും ജീവിതശൈലീ രോഗ പ്രതിരോധ ബോധവൽക്കരണത്തിനുമായി ഖത്തർ ഡയബെറ്റിക് അസോസിയേഷന്റെ സന്നദ്ധ സേവനങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
ഒപ്പം, സി റിങ് റോഡിലെ നസീം ഹെൽത്ത്കെയർ ആസ്ഥാനത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ബ്ലഡ് ബാങ്ക് യൂണിറ്റ് സന്നദ്ധ ദാദാക്കളിൽ നിന്ന് രക്തം സ്വീകരിക്കാനായി ക്യാമ്പ് ചെയ്യും.
ജനങ്ങൾക്കു ആരോഗ്യമേഖലയിൽ സഹായകമായ ഒരു വലിയ അവസരമായി ഈ ക്യാമ്പ് മാറുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. മികച്ച ജനപങ്കാളിത്തമായിരിക്കും ക്യാമ്പിന്റെ വിജയമെന്ന് യോഗം പ്രത്യാശിച്ചു. ദോഹ മാരത്തോണിൽ 42 കിലോമീറ്റർ ഓടി വിജയിച്ച ക്യു ഐ ഐ സി എക്സിക്യുട്ടീവ് അംഗവും, എൽ.വൈ.സി (The Light Youth Club) പ്രസിഡന്റും, ജിം ഖത്തർ എക്സിക്യുട്ടീവുമായ മുൻദിറിന് ഇ.പി അബ്ദുറഹ്മാൻ സാഹിബ് ക്യു ഐ ഐ സിയുടെ ആദരം സമ്മാനിച്ചു. ഐ.സി.ബി.എഫ് പ്രസിഡെൻഷ്യൽ കേന്റിഡേറ്റ് സാബിത് സഹീർ, നസീം ഹെൽത്ത് കെയർ മാർക്കറ്റിംങ് എക്സികുട്ടീവ് ഇമ്രാൻ എന്നിവർ മെഡിക്കൽ ക്യാമ്പിന് ആശംസകൾ നേർന്നു സംസാരിച്ചു.
ഡയബറ്റീസും റമദാനും എന്ന വിഷയത്തെ ആസ്പദമാക്കി UNIQ പ്രസിഡന്റ് ലുത്ഫി കലംബൻ ബൃഹത്തായ ക്ലാസ് എടുത്തു. ഡയബറ്റീസിന്റെ കാരണങ്ങളും ലക്ഷണങ്ങളും, കൂടാതെ ഈ രോഗം ജീവിതത്തിൻമേൽ ഉണ്ടാക്കുന്ന ദോഷപ്രഭാവങ്ങളും അവർ വിശദീകരിച്ചു. ആധുനിക ചികിത്സാരീതികൾ, ശരിയായ ഭക്ഷണക്രമം, വ്യായാമത്തിന്റെ പ്രാധാന്യം എന്നിവയെ കുറിച്ചും ഡോക്ടർ വിശദമായ വിവരങ്ങൾ പങ്കുവെച്ചു. ഡയബറ്റീസ് നിയന്ത്രിക്കുന്നതിൽ മുൻകരുതലുകൾ അത്യന്തം പ്രാധാന്യമുള്ളതാണെന്നും, അവ ഒരാളുടെ ശീലങ്ങളിലേർപ്പെടുത്തുന്നതിലൂടെ ആരോഗ്യകരമായ ജീവിതം നിലനിറുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് കൂടി സേവനം ഉറപ്പുവരുത്തിക്കൊണ്ടാണ് മെഗാ മെഡിക്കൽ കേമ്പ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. വനിതകളുടെ കോർഡിനേഷന് വേണ്ടി എം ജി എം ഖത്തർ സന്നദ്ധ പ്രവർത്തകർ സെക്രട്ടറി ഫദീല ഹസ്സന്റെ നേതൃത്വത്തിൽ ഉത്തരവാദപ്പെടുത്തി.
ഇസ്ലാഹി സെന്റർ പ്രസിഡണ്ട് സുബൈർ വക്രയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച സ്വാഗതസംഘം സംഗമത്തിൽ അബ്ദുൽ ലത്തീഫ് പുല്ലൂക്കര ഖിറാഅത്ത് നിർവഹിച്ചു. ഡോ. ഹഷിയത്തുല്ല സ്വാഗതവും, മുൻദിൽ നന്ദിയും പറഞ്ഞു.
മെഡിക്കൽ ക്യാമ്പിന്റെ സേവനം ലഭ്യമാക്കാനായി രജിസ്റ്റർ ചെയ്യാൻ സംഘാടക സമിതി ആഹ്വാനം ചെയ്തു.
രജിസ്ട്രേഷനുള്ള ലിങ്ക്:
https://forms.gle/da4hiXL8zh5MMMfE7
കൂടുതൽ വിവരങ്ങൾക്കായി:
5019 6469,
3321 8197,
6660 9304.
Follow us on :
Tags:
More in Related News
Please select your location.