Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തർ ഇന്ത്യൻ എംബസി അപെക്സ് സംഘടനാ തിരഞ്ഞെടുപ്പ്: എ.പി. മണികണ്ഠൻ, ഷാനവാസ് ബാവ, ഇ.പി. അബ്ദുൽറഹ്മാൻ വീണ്ടും പ്രസിഡന്‍റുമാർ.

01 Feb 2025 03:54 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: ഖത്തർ ഇന്ത്യൻ എംബസി അപെക്സ് സംഘടനകളായ ഐ സി സി, ഐ സി ബി എഫ്, ഐ എസ് സി എന്നിവയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡൻ്റുമാർ തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എ. പി മണികണ്ഠനും, ഷാനവാസ് ബാവയും, ഇ.പി അബ്‌ദുറഹ്മാനുമാണ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) പ്രസിഡന്റുമാരായാണ് മൂവരും തെരഞ്ഞെടുക്കപ്പെട്ടത്.


ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണ പ്രവർത്തനങ്ങൾക്കൊടുവിലായിരുന്നു മൂന്ന് അപെക്സ് ബോഡികളുടെയും പ്രസിഡന്റ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, എ.ഒ അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പ് വൈകീട്ട് ആറോടെ പൂർത്തിയായി ഒരു മണിക്കൂറിനുള്ളിൽ തന്നെ ഫല പ്രഖ്യാപനവും വന്നു.


ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എ.പി. മണികണ്ഠൻ മികച്ച ലീഡുമായി തെരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർഥി ഷെജി വലിയകത്തിനെ 523 വോട്ടിന്റെ ലീഡിലാണ് തോൽപിച്ചത്. നിലവിലെ പ്രസിഡന്റ് കൂടിയായ മണികണ്ഠൻ 1222 വോട്ട് നേടിയപ്പോൾ, മുൻ ഐ.എസ്.സി ഭാരവാഹിയായ ഷെജി വലിയകത്തിന് 699 വോട്ടാണ് ലഭിച്ചത്. ഖത്തറിലെ സാമൂഹിക, സാംസ്കാരിക വേദികളിൽ സജീവ സാന്നിധ്യമായ മണികണ്ഠൻ ഐ.സി.സി പ്രസിഡന്റ് പദവിയിൽ മൂന്നാം തവണയാണ് എത്തുന്നത്.

 

നിലവിലെ ഐ.സി.ബി.എഫ് പ്രസിഡന്റായ ഷാനവാസ് ബാവ ശ്രദ്ധേയമായ ലീഡുമായി വിജയം സ്വന്തമാക്കി. ആകെ പോൾ ചെയ്ത 6203 വോട്ടിൽ 3856 വോട്ടും നേടിയാണ് ഷാനവാസ് ബാവക്ക് ഖത്തറിലെ പ്രവാസി ഇന്ത്യക്കാർ രണ്ടാമൂഴം നൽകിയത്. 1558 വോട്ടിന്റെ ലീഡ് സ്വന്തമാക്കി എതിരാളിയായ സാബിത് സഹീറിന് 2298 വോട്ടും മൂന്നാം സ്ഥാനത്തുള്ള സിഹാസ് ബാബുവിന് 49 വോട്ടുമേ നേടാനായുള്ളൂ. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് പദവിയിൽ ഖത്തറിലെ പ്രമുഖ സംഘാടകനും ബിസിനസുകാരനുമായ ഇ.പി. അബ്ദുൽറഹ്മാൻ വിജയം നേടി. ആകെ പോൾ ചെയ്തതിൽ 70 ശതമാനം വോട്ടും അദ്ദേഹം നേടി 662 വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കി. ഇ.പി. അബ്ദുൽ റഹ്മാന് 1155 വോട്ടും എതിരാളിയായ ആഷിഖ് അഹമ്മദിന് 493 വോട്ടുമാണുള്ളത്.


രാവിലെ എട്ടിന് ആരംഭിച്ച ഓൺലൈൻ വോട്ടിംഗ് വൈകിട്ട് ആറു വരെ തുടർന്നു. വാശിയേറിയ തെരഞ്ഞെടുപ്പിന് റൈറ്റ് ടു വോട്ട് ആപ്പാണ് ഉപയോഗിച്ചത്.






Follow us on :

More in Related News