Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തർ മന്ത്രിസഭ പുന:സംഘടിപ്പിച്ചു

13 Nov 2024 03:15 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തർ മന്ത്രിസഭ പുന:സംഘടിപ്പിച്ചുകൊണ്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവിറക്കി.

പൊതുജനാരോഗ്യം, വിദ്യാഭ്യാസം-ഉന്നത വിദ്യഭ്യാസം, ഗതാഗതം, വാണിജ്യ-വ്യവസായം ഉൾപ്പെടെ സുപ്രധാന മന്ത്രാലയങ്ങളാണ് പുന:സംഘടിപ്പിച്ചത്. പുതിയ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായി നിലവിലെ അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയെ നിയമിച്ചു.


പുതിയ മന്ത്രിമാർ, വകുപ്പുകൾ:


- ശൈഖ് സൗദ് ബിൻ അബ്‌ദുൽറഹ്മാൻ ബിൻ ഹസ്സൻ ബിൻ അലി അൽതാനി (ഉപപ്രധാനമന്ത്രിയും,പ്രതിരോധകാര്യ സഹമന്ത്രിയും).


- ബുതൈന ബിൻത് അലി അൽ ജബ്ർ അൽ നുഐമി (സാമൂഹിക വികസന, കുടുംബ മന്ത്രി).


- ലോൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതർ (വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി).

- മൻസൂർ ബിൻ ഇബ്രാഹിം ബിൻ സാദ് അൽ മഹ്മൂദ്(പൊതുജനാരോഗ്യ മന്ത്രി).


- ശൈഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽതാനി (വാണിജ്യ, വ്യവസായ മന്ത്രി).


- ശൈഖ് മുഹമ്മദ് ബിൻ അബ്‌ദുല്ല ബിൻ മുഹമ്മദ് അൽതാനി (ഗതാഗത മന്ത്രി).


Follow us on :

More in Related News